ബോംബ് ഭീഷണി; മുംബൈ- ന്യൂയോർക്ക് വിമാനം അടിയന്തരമായി ഡൽഹിയിൽ ഇറക്കി

ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മുംബൈ വിമാനത്താവള അധികൃതർക്ക് എക്സിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സുരക്ഷാ ഏജൻസികളെ അറിയിച്ചശേഷം വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുകയായിരുന്നു.

239 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ പുറത്തിറക്കിയശേഷം വിമാനത്തിൽ സുരക്ഷാ പരിശോധനകൾ നടത്തി. പ്രോട്ടോകോൾ അനുസരിച്ചുള്ള സുരക്ഷാ പ‌രിശോധനകൾ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

‘മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട എഐ 119 വിമാനത്തിന് സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാർ ഇപ്പോൾ ഡൽഹി വിമാനത്താവളത്തിലെ ടെർമിനലിലുണ്ട്. യാത്രക്കാർക്ക് ഉണ്ടായ അപ്രതീക്ഷിത ബുദ്ധിമുട്ട് ഒഴിവാക്കാൻ ജീവനക്കാർ നടപടികൾ സ്വീകരിക്കുകയാണ്’’ – എയർഇന്ത്യ വക്താവ് അറിയിച്ചു.

Latest Stories

"എംബാപ്പയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ പാടില്ല"; പിന്തുണ അറിയിച്ച് സഹതാരം

വിജയ ദശമി ദിനത്തിൽ പൊലീസ് വണ്ടിക്ക് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി; ചർച്ചയായതിന് പിന്നാലെ വിശദീകരണം

ആരാണ് ഈ കേസിന് പിന്നിലെന്ന് അറിയാം, എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും: ബാല

'ബംഗ്ലാദേശിനെപ്പോലുള്ള ഒരു ടീമിനെതിരേ സെഞ്ച്വറി നേടിയെന്നത് വലിയ കാര്യമല്ല'; സഞ്ജുവിനെ താഴ്ത്തികെട്ടി ശ്രീകാന്ത്

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കൊല്ലത്ത് കഴുത്തറത്ത് കൊല്ലപ്പെട്ട ഇർഷാദ് പൊലീസുകാരൻ; സുഹൃത്ത് സഹദ് ലഹരി കേസിൽ പ്രതി

അതിശക്തമായ മഴയ്ക്ക് സാധ്യത; കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക്

'എംഡിഎംഎയും പാസ്‌പോര്‍ട്ടും അടക്കം തായ്‌വാനിലേക്ക് പാര്‍സല്‍'; മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം

ശബരിമല സ്‌പോട്ട് ബുക്കിംഗ് പുനഃരാരംഭിക്കണം; ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങള്‍ക്ക് വേണ്ടിയാകണം; വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് അറസ്റ്റിൽ