വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകളിലും ബോംബ് ഭീഷണി; പിന്നില്‍ എംകെ സ്റ്റാലിനെന്ന് ആരോപണം

രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണികള്‍ ഉയരുന്നതിന് പിന്നാലെ ഹോട്ടലുകളിലും ബോംബ് ഭീഷണി സന്ദേശം. തമിഴ്‌നാട്ടിലെ തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇ -മെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തിന് പിന്നാലെ സ്ഥലത്ത് പരിശോധന ശക്തമാക്കിയതായാണ് പൊലീസ് അറിയിക്കുന്നത്.

ഭീഷണി നേരിട്ട ഹോട്ടലുകളില്‍ തിരുപ്പതി ഈസ്റ്റ് പൊലീസ് സ്‌നിഫര്‍ ഡോഗുകളുമായെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളുകളിലും സ്‌ഫോടനം നടത്തുമെന്ന് സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. മയക്കുമരുന്ന് കേസില്‍ ജാഫര്‍ സാദിഖിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്ന് ഇ മെയിലിലുണ്ട്.

അതേസമയം മെയിലില്‍ ഭീഷണിക്ക് പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാണെന്നും ആരോപണമുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കുടുംബത്തിനും കേസുമായുള്ള ബന്ധത്തില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമമെന്നാണ് ആരോപണം. വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 വിമാനങ്ങള്‍ക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്.

Latest Stories

വര്‍ലിയിലെ വമ്പന്‍ പോര്, 'കുട്ടി താക്കറെ'യെ വീഴ്ത്താന്‍ ശിവസേന!

ചാടിപ്പോയി ശിവസേനയിലെത്തിയ കോണ്‍ഗ്രസുകാരന്റെ അങ്കം; വര്‍ലിയിലെ വമ്പന്‍ പോര്, 'കുട്ടി താക്കറെ'യെ വീഴ്ത്താന്‍ ശിവസേന!

'ഇറച്ചിക്കടയുടെ മുന്നിൽ പട്ടികൾ നില്‍ക്കുന്ന പോലെ'; മാധ്യമങ്ങളെ വീണ്ടും അധിക്ഷേപിച്ച് എൻഎൻ കൃഷ്‌ണദാസ്

അത് ബോര്‍ ആവില്ലേ.. എന്തിനാണ് അതെന്ന് ഞാന്‍ ചോദിച്ചു, സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ എനിക്ക് പിആര്‍ വേണ്ട: സായ് പല്ലവി

ആക്രമിക്കാൻ വന്ന നായ്ക്കളെ കല്ലെറിഞ്ഞു; ബെം​ഗളൂരുവിൽ മലയാളി യുവതിക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും

സരിനുമായുള്ള കൂടിക്കാഴ്ച, സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറി ഷാനിബ്; ഇനി എൽഡിഎഫിന് വേണ്ടി വോട്ട് തേടും

മാതൃത്വം നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കുന്നു..; ജഗദിന്റെ ക്ലിക്കില്‍ അമല

തമിഴ്നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല, അപകടത്തിൽപ്പെട്ടത് കേരളത്തിലേക്കുള്ള വിവേക് എക്‌സ്പ്രസ്

മുൻ എസ്‍പി സുജിത്ത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരെയുള്ള ബലാത്സംഗ പരാതി; എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് തടഞ്ഞ് കോടതി

വല്ലാതെ കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം, 'നിറ'ത്തില്‍ നിന്നും ഒഴിവാക്കി.. പിന്നീട് ശാലിനിയും നോ പറഞ്ഞു: കമല്‍