ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് പൊലീസ്; സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു

ഡല്‍ഹിയില്‍ പുലര്‍ച്ചെ മുതല്‍ വിവിധ സ്‌കൂളുകള്‍ക്ക് ലഭിച്ച ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ വിവിധ സ്‌കൂളുകള്‍ക്ക് ലഭിച്ച ഇ-മെയിലുകളുടെ ഉറവിടം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.

ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഡല്‍ഹി പൊലീസ് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. സ്‌കൂളുകള്‍ക്ക് വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച ഉറവിടം ഒന്നുതന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിപിഎന്‍ ഉപയോഗിച്ചാണ് വിവിധ സ്‌കൂളുകള്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചത്.

സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സക്‌സേന കൂട്ടിച്ചേര്‍ത്തു. രാവിലെ മുതല്‍ സന്ദേശം ലഭിച്ച സ്‌കൂളുകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.

Latest Stories

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം