കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചു; ബ്രിട്ടീഷ് എം.പിയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച്‌ ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചു

കശ്മീർ സംബന്ധിച്ച സർക്കാരിന്റെ തീരുമാനങ്ങളെ വിമർശിച്ച ബ്രിട്ടീഷ് എം‌.പിക്ക് തിങ്കളാഴ്ച ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചു. ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ തനിക്ക് ഇ-വിസ നിരസിച്ചുവെന്നും നാടുകടത്തൽ കാത്തിരിക്കുകയാണെന്നും ബ്രിട്ടീഷ് എം‌.പി അവകാശപ്പെട്ടു. ബ്രിട്ടീഷ് പാർലമെന്റ് അംഗവും കശ്മീരിലെ ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ചെയർമാനുമായ ഡെബി അബ്രഹാംസ് തന്നോട് ഇന്ത്യൻ അധികൃതർ ഒരു കുറ്റവാളിയോടെന്ന പോലെയാണ് പെരുമാറിയതെന്നും ഡിപോർട്ടി സെല്ലിലേക്ക് കൊണ്ടുപോയെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഇന്ന് രാവിലെ 8.50 ഓടെ വിമാനം ഇറങ്ങിയപ്പോൾ കഴിഞ്ഞ ഒക്ടോബറിൽ നൽകിയതും 2020 ഒക്ടോബർ വരെ സാധുതയുള്ളതുമായ ഇ-വിസ തള്ളിയതായി ഡൽഹി എയർപോർട്ട് അധികൃതർ അറിയിച്ചതായി ഡെബി അബ്രഹാംസ് പറഞ്ഞു.

“മറ്റെല്ലാവരോടും ഒപ്പം, എന്റെ ഇ-വിസ ഉൾപ്പെടെയുള്ള രേഖകൾ സഹിതം ഞാൻ ഇമിഗ്രേഷൻ ഡെസ്‌കിൽ ഹാജരായി, എന്റെ ഫോട്ടോ എടുത്തു, തുടർന്ന് ഉദ്യോഗസ്ഥൻ സ്‌ക്രീനിൽ നോക്കി തല കുലുക്കാൻ തുടങ്ങി. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, എന്റെ വിസ നിരസിച്ചു, തുടർന്ന് എന്റെ പാസ്‌പോർട്ട് എടുത്ത് കൊണ്ട് ഏകദേശം 10 മിനിറ്റത്തേക്ക് എങ്ങോട്ടോ പോയി. അദ്ദേഹം തിരിച്ചെത്തിയപ്പോൾ വളരെ പരുഷവും ആക്രമണോത്സുകനുമായിരുന്നു, “എന്നോടൊപ്പം വരൂ” എന്ന് എന്നോട് ആക്രോശിച്ചു, ”ബ്രിട്ടീഷ് എംപി പ്രസ്താവനയിൽ പറഞ്ഞു.

“എന്നോട് അങ്ങനെ സംസാരിക്കരുതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, തുടർന്ന് ഡിപ്പോർട്ടി സെൽ എന്ന് അടയാളപ്പെടുത്തിയ ഒരു വളഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അദ്ദേഹം എന്നോട് ഇരിക്കാൻ ആവശ്യപ്പെട്ടു, ഞാൻ വിസമ്മതിച്ചു. അവർ എന്തുചെയ്യുമെന്നോ മറ്റെവിടെയെങ്കിലും എന്നെ കൊണ്ടുപോകുമോ എന്നൊന്നും എനിക്കറിയില്ലായിരുന്നു, അതിനാൽ ആളുകൾ എന്നെ കാണണമെന്ന് ഞാൻ ആഗ്രഹിച്ചു. ”

ബ്രിട്ടീഷ് എം‌.പി ഒപ്പം താമസിക്കേണ്ടിയിരുന്ന ബന്ധുവിനെ വിളിച്ച്‌ കാര്യങ്ങൾ പറഞ്ഞു, അവർ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിളിച്ച് എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താൻ ശ്രമിച്ചു. വിസ ഓൺ അറൈവൽ ചോദിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും അവർ പറഞ്ഞു.

“കാര്യങ്ങളുടെ ചുമതലയുള്ളതെന്ന് തോന്നിയ വ്യക്തി പോലും തനിക്ക് ഒന്നും അറിയില്ലെന്നും സംഭവിച്ച കാര്യങ്ങളിൽ ഖേദിക്കുന്നുവെന്നും പറഞ്ഞു. ഇന്ത്യൻ സർക്കാരിന്റെ മനസ്സ് അലിഞ്ഞില്ലെങ്കിൽ ഞാൻ നാടുകടത്തപ്പെടാൻ കാത്തിരിക്കുകയാണ്, എന്നോട് ഒരു കുറ്റവാളിയോട് എന്ന പോലെ പെരുമാറി എന്ന കാര്യം ഞാൻ മറക്കാൻ തയ്യാറാണ്, എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കാണാൻ അവർ എന്നെ അനുവദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ” ഡെബി അബ്രഹാംസ് പറഞ്ഞു.

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി സർക്കാർ അവസാനിപ്പിക്കുകയും പ്രതിഷേധം ഒഴിവാക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത ദിവസം (കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ) താൻ എഴുതിയ ഒരു കത്ത് ഡെബി അബ്രഹാം തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

കശ്മീരിലെ ഒരു സംഘടനയുടെ ചെയർമാൻ എന്ന നിലയിൽ ആർട്ടിക്കിൾ 370 പ്രകാരം കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെ കുറിച്ച് കടുത്ത ആശങ്കകൾ പ്രകടിപ്പിച്ച് യുകെയിലെ ഇന്ത്യൻ പ്രതിനിധിക്ക് ഡെബി അബ്രഹാം കത്തെഴുതിയിരുന്നു.

കശ്മീർ തീരുമാനത്തെ വിമർശിക്കുന്ന നിരവധി പോസ്റ്റുകൾ അബ്രഹാമിന്റെ ടൈംലൈനിൽ ഉണ്ട്.

Latest Stories

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

ചെങ്കൊടിയും ഡീസലുമായി കോര്‍പ്പറേഷന്‍റെ കവാട ഗോപുരത്തിന് മുകളില്‍; ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

കേരളത്തില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കൂടുതൽ സന്തോഷിക്കേണ്ട, സഞ്ജുവിനിട്ട് ആ രണ്ട് താരങ്ങൾ പണിയും; വമ്പൻ വെളിപ്പെടുത്തലുമായി ആർപി സിംഗ്

ഞാന്‍ ഇനി എന്തിനാണ് മസില്‍ കാണിക്കുന്നത്, ഇപ്പോള്‍ ലോകത്തിന് എന്റെ ശക്തി അറിയില്ലേ?

മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൻ തീപിടുത്തം; യുപിയിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം