ഡൽഹിയിൽ കൂട്ടബലാത്സംഗം. മഹിപാൽപൂരിലെ ഒരു ഹോട്ടലിൽ വെച്ച് ബ്രിട്ടീഷ് വനിതയാണ് ബലാത്സംഗത്തിന് ഇരയായത്. കേസിൽ രണ്ട് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കൈലാഷ്, വസീം എന്നു പേരുള്ള രണ്ട് പേരാണ് അറസ്റ്റിലായത്. കൈലാഷുമായി യുവതി ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായിരുന്നു.
മഹാരാഷ്ട്രയിലും ഗോവയിലും അവധിക്കാലം ആഘോഷിക്കാൻ യുവതി ഇന്ത്യയിലെത്തിയതായിരുന്നു. കൈലാഷിന്റെ ആവശ്യപ്രകാരമാണ് ഡൽഹിയിലേക്ക് പുറപ്പെട്ടത്. ചൊവ്വാഴ്ച ഡൽഹിയിലെത്തിയ യുവതി മഹിപാൽപൂരിലെ ഒരു ഹോട്ടലിൽ താമസിച്ചു. തുടർന്ന് കൈലാഷിനെ വിളിച്ചപ്പോൾ അയാൾ തന്റെ സുഹൃത്ത് വസീമിനൊപ്പം ഹോട്ടലിൽ എത്തി. ആൻ രാത്രി ഇരുവരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.