ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ബി.എസ്.പി

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി. ​ഗോത്ര വിഭാഗത്തിൽനിന്നുള്ളയാൾ എന്ന നിലയ്ക്കാണ് മുർമുവിനെ പിന്തുണക്കുന്നതെന്നും, ആ പിന്തുണ ബിജെപിക്കോ എൻഡിഎയ്‌ക്കോ ഉള്ള പിന്തുണയായി കാണേണ്ടതില്ലെന്നും മായാവതി പറഞ്ഞു.

യുപിഎയോടുള്ള എതിർപ്പായും ഇതിനെ കണക്കാക്കേണ്ടതില്ല. ​ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരാൾ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്നത് പിന്തുണയ്ക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് പാർട്ടി ഇത്തരമൊരു നിലപാട് എടുക്കുന്നതെന്നും മായാവതി കൂട്ടിച്ചേർത്തു.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ച യോഗത്തിലും, ശരദ് പവാർ വിളിച്ച യോഗത്തിലേക്കും ബിഎസ്പിയെ വിളിച്ചില്ല. ചില പാർട്ടികൾക്ക് മാത്രമാണ് ക്ഷണമുണ്ടായത് ഇത് ഇരുവരുടെയും ജാതി വിവേചനമാണ് വ്യക്തമാക്കുന്നതെന്ന് മായാവതി ആരോപിച്ചു.

പ്രതിപക്ഷ പാർട്ടികളുടെ കൂടിയാലോചനകളിൽ ബിഎസ്പിയെ ക്ഷണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിഎസ്പി സ്വതന്ത്രമായ നിലപാട് എടുക്കുകയാണെന്ന് മായാവതി പറഞ്ഞു.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി