രാജ്യത്തെ കര്‍ഷകരെ പിഴിയാന്‍ കേന്ദ്രസര്‍ക്കാര്‍; 'കാര്‍ഷിക വരുമാനവും നികുതി പരിധിയില്‍ കൊണ്ടുവരും'

രാജ്യത്തെ കര്‍ഷകരുടെ വരുമാനവും നികുതി പരിധിയില്‍ കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ആദ്യഘട്ടത്തില്‍ വന്‍കിട കര്‍ഷകരില്‍ നിന്ന് നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പിന്നീട് കൂടുതല്‍ പേരെ നികുതിവലയില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. കൂടുതല്‍ നികുതി പണം ഖജനാവിലെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കര്‍ഷകര്‍ക്കും നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. വരുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 70 ശതമാനം കര്‍ഷകരും ഒരു ഹെക്ടറില്‍ താഴെ മാത്രം ഭൂമിയില്‍ കൃഷി ചെയ്യുന്നവരാണ്. 0.4 ശതമാനം 10 ഹെക്ടറില്‍ കൂടുതല്‍ ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകരാണ്. 3.7 ശതമാനം കര്‍ഷകര്‍ 4 മുതല്‍ 10 ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നവരാണ്. ഈ വരുന്ന 4.1 ശതമാനം പേര്‍ക്ക് കാര്‍ഷിക നികുതി ചുമത്തനാണ് സര്‍ക്കാര്‍ നീക്കം. 25,000 കോടി വരെ ഇത്തരത്തില്‍ നികുതിയായി പിരിച്ചെടുക്കാമെന്ന് സര്‍ക്കാരിന്റെ ലക്ഷ്യം.