കര്‍ണാടകയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് രണ്ട് മരണം, 40 പേര്‍ കുടുങ്ങിക്കിടക്കുന്നു

കര്‍ണാടകയിലെ കുമരേശ്വര്‍ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാല് നില കെട്ടിടം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായും നിര്‍മ്മാണത്തൊഴിലാളികളടക്കം 40-ഓളം
ആളുകള്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നതായും കരുതുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രണ്ട് വര്‍ഷത്തോളമായി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. മൂന്നാം നിലയിലെ പണികള്‍ നടന്നു കൊണ്ടിരിക്കെവെയാണ് അപകടം. കെട്ടിടത്തിന്റെ ആദ്യ രണ്ട് നിലകളിലായി 60ഓളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അപകടം നടക്കുമ്പോള്‍ കടകളില്‍ 70 ഓളം ആളുകള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more

അപകടത്തില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഞെട്ടല്‍ രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ചീഫ് സെക്രട്ടറിയെ ഏല്‍പ്പിച്ചതായും മികച്ച രക്ഷാപ്രവര്‍ത്തകരെയും മറ്റും പ്രത്യേക വിമാനത്തില്‍ സ്ഥലത്തെത്തിക്കാനും വേണ്ടതൊക്കെ ചെയ്യാനും നിര്‍ദ്ദേശം നല്‍കിയതായും കുമാരസ്വാമി ട്വീറ്റ് ചെയതു.