Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

ബുലന്ദ്ഷഹര്‍ കലാപം: മുഖ്യപ്രതിയായ ബജരംഗ്ദള്‍ നേതാവ് അറസ്റ്റില്‍

, 2:24 pm

ബുലന്ദ്ഷഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ബജരംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. സത്യസന്ധതയോടും ഉത്തരവാദിത്വത്തോടും കൂടി ജോലി ചെയ്ത തന്റെ ഭര്‍ത്താവിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ സൂബോധ് കുമാര്‍ സിങ്ങിന്റെ ഭാര്യ രംഗത്ത് എത്തിയിരുന്നു.

ഇത്തരം സാഹചര്യങ്ങള്‍ അദ്ദേഹം ധൈര്യത്തോടെ നേരിടുന്നത് ഇത് ആദ്യമല്ല.ഇതിന് മുമ്പ് സത്യസന്ധമായി തൊഴിലെടുത്തതിന്റെ പേരില്‍ രണ്ട് തവണ അദ്ദേഹത്തിന് വെടിയേറ്റിട്ടുണ്ട്. പക്ഷെ ആരും അദ്ദേഹത്തിന് നീതി നല്‍കിയില്ല. അദ്ദേഹത്തിന്റെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കാതെ നീതി കിട്ടില്ല-സുനിത പറഞ്ഞു.

വനാതിര്‍ത്തിയില്‍ പശുക്കളുടെ ജഡം കണ്ടെന്നു ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിലാണ് സുബോധ് സിങ്ങ് വെടിയേറ്റ് മരിക്കുന്നത്. ദാദ്രിയില്‍ 2015 ല്‍ മുഹമദ് അഖ്ലാഖിനെ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് തല്ലിക്കൊന്ന കേസ് അന്വേഷിച്ചതിനാലാണ് തന്റെ സഹോദരന്‍ കൊല്ലപ്പെട്ടതെന്ന് സുബോധിന്റെ സഹോദരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തോടനുബന്ധിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും വിഎച്ച്പി പ്രവര്‍ത്തകരുമാണ് അറസ്റ്റിലായിട്ടുള്ളത്.

Advertisement