Connect with us

NATIONAL

യുവബിസിനസുകാരന്‍ കുടുംബസമേതം ആത്മഹത്യ ചെയ്തു

, 4:17 pm

പൂനയില്‍ ബിസിനസുകാരനായ യുവാവിനെ കുടുംബസമേതം ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. പൂനൈ സ്വദേശിയായ നിലേഷ് ചൗധരി, ഇയാളുടെ ഭാര്യ നിളം, മക്കളായ ശ്രാവണി(9) ശ്രയ എന്നിവരെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തു നിന്ന് നിലേഷ് ചൗധരിയുടേതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഉത്തം നഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഹേമന്ദ് ഭട്ട് പറയുന്നതിങ്ങനെ.

പ്ലാസ്റ്റിക്ക് റിസൈക്ലിങ് വ്യവസായിയായ നിലേഷ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. സാമ്പത്തിക പാരധീനത താങ്ങാതെ വന്നതോടെയാണ് കുടുംബസമേതം ആത്മഹത്യ ചെയ്യാന്‍ കാരണമായത്. ഇദ്ദേഹം താമസിക്കുന്ന ഫ്‌ലാറ്റിലെ മുറിയില്‍ തൂങ്ങിനിന്ന നിലയിലായിരുന്നു നിലേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

ഭാര്യയേയും മക്കളേയും വിഷം കഴിച്ച് മരിച്ച നിലയിലും സമീപത്തെ കട്ടിലിലായും കണ്ടെത്തി. ഇവര്‍ക്ക് വിഷം നല്‍കി കൊന്നതിനു ശേഷം നിലേഷ് ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പുവരുത്താന്‍ കഴിയുകയുള്ളുവെന്നും പൊലീസ് വൃക്തമാക്കി.