മൂക്കോളം കടത്തില്‍ മുങ്ങി ബൈജൂസ്; 5,500 തൊഴിലാളികളെ കൂടി പിരിച്ച് വിടാനൊരുങ്ങുന്നു; ഒരു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 3500 പേരെ

ബൈജൂസ് എഡ്യുടെക് 5,500 തൊഴിലാളികളെ കൂടി പിരിച്ച് വിടാനൊരുങ്ങുന്നു. പുതിയ സിഇഒ അര്‍ജുന്‍ മോഹന്‍ ചുമതലയേറ്റതിന് പിന്നാലെയാണ് തീരുമാനം. ബൈജൂസ് നേരിടുന്ന ഭീമമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നീക്കം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്പനി 3500 പേരെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ പിരിച്ചുവിടല്‍ കമ്പനിയുടെ വിപണനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

മുന്‍പ് പിരിച്ചുവിട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കമ്പനി വീണ്ടും സമാനമായ നീക്കത്തിനൊരുങ്ങുന്നത്. അതേ സമയം പുനഃക്രമീകരണം അവസാന ഘട്ടത്തിലാണെന്നും, ചെലവ് ചുരുക്കലും മെച്ചപ്പെട്ട സാമ്പത്തിക ക്രമീകരണവുമാണ് ലക്ഷ്യമെന്നും ബൈജൂസ് വക്താവ് അറിയിച്ചു.

മലയാളിയായ ബൈജു രവീന്ദ്രന്‍ 2011ല്‍ ആയിരുന്നു തിങ്ക് ആന്‍ഡ് ലേണ്‍ എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. സ്ഥാപനം 2015ല്‍ ബൈജൂസ് ആപ്പ് എന്ന പേരില്‍ ഓണ്‍ലൈന്‍ പഠന ശൃംഖലയായി വളര്‍ന്നു. മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കന്‍ബര്‍ഗ് മൂലധന നിക്ഷേപം നടത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാര്‍ട്ടപ്പ് എന്ന പേരിലും ബൈജൂസ് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

2021ല്‍ ആഗോളതലത്തില്‍ കമ്പനി നടത്തിയ ഏറ്റെടുക്കലുകളാണ് ബൈജൂസിനെ തകര്‍ച്ചയിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം. ബൈജൂസിന്റെ അനുബന്ധ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ ഭീഷണി ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം 2021ല്‍ ബൈജൂസിന്റെ ഭാഗമായ ഗ്രേറ്റ് ലേര്‍ണിംഗ്, എപിക്ക് എന്നിവ വിറ്റഴിച്ച് ഉടന്‍തന്നെ വായ്പാ കുടിശ്ശികകള്‍ തീര്‍ക്കാനാണ് തീരുമാനമെന്നും സൂചനയുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തേ ബൈജൂസിന്റെ തലപ്പത്ത് നിന്നും ഉദ്യോഗസ്ഥര്‍ കൂട്ടമായി രാജി വച്ചിരുന്നു. ഇതേ തുടര്‍ന്ന് കമ്പനിയുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ എസ്ബിഐ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാര്‍, ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ ടിവി മോഹന്‍ദാസ് പൈ എന്നിവരെ അടുത്തിടെ കമ്പനിയുടെ ഉപദേശക സമിതിയില്‍ നിയമിച്ചിരുന്നു.

Latest Stories

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം