തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമം നടപ്പിലാക്കും; സിഎഎ ആദ്യം നടപ്പിലാക്കുമെന്ന് പറഞ്ഞത് കോണ്‍ഗ്രസ്; ഇപ്പോള്‍ എന്തിന് എതിര്‍ക്കുന്നുവെന്ന് അമിത് ഷാ

ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ പൗരത്വ ഭേദഗതി നിയമം (സിഎഎ) രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനമായിരുന്നു. അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്നും അവര്‍ക്ക് പൗരത്വം അനുവദിക്കുമെന്നും രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. ഇതു നടപ്പാക്കിയത് മോദി സര്‍ക്കാരാണ്. സിഎഎ ആരുടെയെങ്കിലും പൗരത്വം എടുത്തുകളയാനുള്ള പരിപാടി അല്ലെന്നും പൗരത്വം അനുവദിക്കാനുള്ള നിയമനിര്‍മാണമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസ് ഈ നിയമനിര്‍മാണത്തില്‍ നിന്നും ഒളിച്ചോടുകയായിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമനിര്‍മാണമാണ് സിഎഎ. ഇതില്‍ എന്തിനാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്നും അദേഹം ചോദിച്ചു.

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയത് ഒരു സാമൂഹിക മാറ്റമാണ്. ഇത് എല്ലാ വേദികളിലും ചര്‍ച്ച ചെയ്യുകയും നിയമപരമായ പരിശോധ നടത്തുകയും ചെയ്യും. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലത്തേക്കുറിച്ച് ആര്‍ക്കും സംശയത്തിന്റെ ആവശ്യമില്ലെന്നും ബിജെപി 370 സീറ്റ് നേടി മോദി മൂന്നാമതും അധികാരത്തിലെത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍