പതിമൂന്ന് കേന്ദ്ര തൊഴിൽ നിയമങ്ങളെ ലയിപ്പിച്ച് ഒറ്റ ലേബർ കോഡ് ആക്കി മാറ്റാനുള്ള ബില്ലിന് അനുവാദം കേന്ദ്ര മന്ത്രിസഭ നൽകി . 15 വയസിൽ താഴെയുള്ള പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്ക് ശിക്ഷ കർശനമാക്കുന്നതിനായി പോക്സോ നിയമത്തിലും ഭേദഗതി വരുത്തും.
ഇത്തരത്തിൽ തൊഴിൽ നിയമങ്ങൾ കോഡുകളാക്കി ഏകീകരിക്കുന്നത് തുടരുകയാണ് സർക്കാർ , ഇതിന് മുൻപ് തന്നെ 4 കോഡുകൾക്ക് കീഴിൽ 44 തൊഴിൽ നിയമങ്ങൾ കൊണ്ടുവരാനുള്ള തീരുമാനവും കേന്ദ്ര സർക്കാർ കൈക്കൊണ്ടിരുന്നു.
ഇതിന്റെ ഭാഗമായി തന്നെയുള്ള രണ്ടാം കോഡിനുവേണ്ടിയുള്ള ബില്ലിനാണ് ഇപ്പോൾ കേന്ദ്ര മന്ത്രി സഭ അനുവാദം നൽകിയിരിയ്ക്കുന്നത്. തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന ഈ കോഡിന്ഒക്യുപേഷ്ണൽ , സേഫ്റ്റി, ഹെൽത്ത് , വർക്കിംങ് കണ്ടിഷൻ കോഡെന്നാണ് പറയുക.
ഇതോടെ പത്തോ അതിലധികമോ തൊഴിലാളികളുള്ള ഏത് സ്ഥാപനത്തിനും ലേബർ കോഡ് ബാധകമായി വരും. വനിതകൾക്ക് ഇഷ്ടപ്രകാരം രാത്രി കാലങ്ങളിലും ജോലി ചെയ്യാം, സുരക്ഷ തൊഴിൽ ദാതാവ് ഒരുക്കി നൽകണം എന്നീ വ്യവസ്ഥകളും ഇതിന് ബാധകമാണ്.
15 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ ശുപാർശ ചെയ്യുന്നുവെന്നതാണ് മന്ത്രിസഭ പാസാക്കിയ പോക്സ നിയമഭേദഗതി ബില്ലിന്റെ പ്രധാന സവിശേഷത.