മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായി; 39 മന്ത്രിമാരില്‍ 19 പേരും ബിജെപിയില്‍ നിന്ന്

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്നാഴ്ച പിന്നിടുമ്പോള്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായി. 39 മന്ത്രിമാരാണ് ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിലുള്ളത്. നാഗ്പൂര്‍ രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

സത്യപ്രതിജ്ഞ ചെയ്ത 39 മന്ത്രിമാരില്‍ 19 പേരും ബിജെപിയില്‍ നിന്നുള്ളവരാണ്. ശിവസേനയില്‍ നിന്ന് 11 എംഎല്‍എമാരും 9 എന്‍സിപി എംഎല്‍എമാരും മന്ത്രിമാരായി. മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ബവന്‍കുലെയ്ക്ക് പുറമേ രാധാകൃഷ്ണ വിഖെ പാട്ടീല്‍, ആശിഷ് ഷെലാര്‍, ചന്ദ്രകാന്ത് പാട്ടീല്‍, ഗിരീഷ് മഹാജന്‍, ഗണേഷ് നായിക്, മംഗള്‍ പ്രതാപ് ലോധ, ജയ്കുമാര്‍ റാവല്‍, പങ്കജ മുണ്ട, അതുല്‍ സാവെ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി മന്ത്രിമാര്‍.

ശിവസേനയില്‍നിന്ന് ദാദാ ഭൂസെ, ശംഭുരാജ് ദേശായി, സഞ്ജയ് റാത്തോഡ്, ഗുലാബ്രാവു പാട്ടീല്‍, ഉദയ് സാമന്ത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാക്കളായ മണിക്റാവു കൊക്കാട്ടെ, ദത്താത്രയ് വിതോബ ഭാര്‍നെ, ഹസന്‍ മുഷ്രിഫ്, അദിതി സുനില്‍ തത്കരെ, ധനഞ്ജയ് മുണ്ടെ എന്നിവര്‍ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ