രാജ്യ വിരുദ്ധ മുദ്രാവാക്യം വിളി; ശ്രീനഗറില്‍ 13 പേരെ അറസ്റ്റ് ചെയ്തു

ശ്രീനഗറിലെ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ 13 പേരെ അറസ്റ്റ് ചെയ്തു.രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

പ്രാര്‍ത്ഥനയ്ക്കായി 24,000 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. പ്രാര്‍ത്ഥന അവസാനിച്ചതോടെ ഒരു കൂട്ടം ആളുകള്‍ ദേശവിരുദ്ധവും പ്രകോപനപരവുമായ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. മുദ്രാവാക്യം വിളിയും ഗുണ്ടാവിളയാട്ടവും തടയാന്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി ശ്രമിച്ചെന്നും ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായന്നെും ശ്രീനഗര്‍ എസ്എസ്പി രാകേഷ് ബല്‍വാള്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ പാക് തീവ്രവാദ ബന്ധവും പൊലീസ് സംശയിക്കുന്നുണ്ട്. പിടിയിലായവരില്‍ ചിലര്‍ക്ക് ക്രമിനല്‍ പശ്ചാത്തലം ഉണ്ട്. പാകിസ്ഥാന്‍ ഭീകര സംഘടനകളുടെ നിര്‍ദ്ദേശപ്രകാരമാണ് സംഘര്‍ഷം സൃഷ്ടിച്ചതെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായവരില്‍ ബഷ്‌റത്ത് നബി ബട്ട്, ഉമര്‍ മന്‍സൂര്‍ ഷെയ്ക്ക് എന്നിവര്‍ സമാനമായ കേസുകളില്‍ മുമ്പും പിടിയിലായവരാണ്.

2019 ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വലിയ സാംസ്‌കാരിക-മത കേന്ദ്രമായ മസ്ജിദ് അടച്ചിട്ടിരുന്നു. പിന്നീട് സുരക്ഷാ കാരണങ്ങളും കോവിഡ് നിയന്ത്രണങ്ങളും കാരണം പള്ളി മിക്കവാറും അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തോളം അടച്ചിട്ട ശേഷം കഴിഞ്ഞ മാസമാണ് പ്രാര്‍ത്ഥനയ്ക്കായി തുറന്നത്.

Latest Stories

കഴിച്ച ഭക്ഷണത്തിന് പണം നല്‍കിയില്ല; ഹോട്ടല്‍ ഉടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

കൂനിയെന്നും പരന്ന മാറിടമുള്ളവളെന്നും വിളിച്ച് പരിഹസിച്ചു, തകര്‍ന്നു പോയി.. ജീവിതം തിരിച്ചുപിടിച്ചത് തെറാപ്പിയിലൂടെ: അനന്യ

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

മുഖ്യമന്ത്രി ആര്?; ചിത്രം തെളിയാതെ മഹാരാഷ്ട്രയിലെ മഹായുതിയുടെ പരുങ്ങല്‍; ഷിന്‍ഡെ ക്യാമ്പിന്റെ സമ്മര്‍ദ്ദം ഏറുമ്പോള്‍ അജിത് പവാറിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

വൃത്തിയില്ലാതെ കാറ്ററിംഗ് യൂണിറ്റുകള്‍; വ്യാപക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; 10 സ്ഥാപനങ്ങള്‍ പൂട്ടിച്ചു; 45 സ്ഥാപനങ്ങള്‍ക്ക് പിഴ; കടുത്ത നടപടി

ഇന്ത്യയ്ക്ക് മേലുള്ള ആ വ്യാമോഹം അവസാനിച്ചിട്ട് കൊല്ലം കുറെയായി, അതൊരിക്കല്‍ കൂടെ ഓര്‍മപ്പെടുത്തപ്പെടുകയാണ്

മോഹന്‍ലാലിനൊപ്പം സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തും; വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ' വരുന്നു, റിലീസ് തിയതി പുറത്ത്

"വിജയം ഉറപ്പിച്ചാണ് ഞാൻ ഇറങ്ങിയത്"; എംബാപ്പയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ആ കാര്യം ഐപിഎല്ലിൽ സംഭവിച്ചാൽ പിന്നെ ഇന്ത്യൻ നായകൻ ആ താരം, അതിനുള്ള സാമ്പിൾ ആണ് ഇന്നലെ ലേല മേശയിൽ കണ്ടത്: റോബിൻ ഉത്തപ്പ

ഐശ്വര്യയോട് എനിക്ക് നന്ദിയുണ്ട്, അവള്‍ കുഞ്ഞിനെ നോക്കുന്നതിനാല്‍ എനിക്ക് സിനിമ ചെയ്യാം: അഭിഷേക് ബച്ചന്‍