മമതാ ബാനര്‍ജിയുടെ വസതി തകര്‍ക്കാന്‍ ആഹ്വാനം; വാട്‌സ് ആപ്പ് സന്ദേശത്തിന് പിന്നാലെ അഞ്ച് പേര്‍ അറസ്റ്റില്‍

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വസതി തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശം പ്രചരിച്ചതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു പ്രചരണം നടന്നത്. ഇതേ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരെ പിടികൂടിയത്.

ഗൂഢാലോചന നടന്നതായി കണ്ടെത്തിയ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പശ്ചിമ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധങ്ങളും അവയ്‌ക്കെതിരെ ആക്രമണങ്ങളും അരങ്ങേറിയിരുന്നു.

വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളോട് ദക്ഷിണ കൊല്‍ക്കത്തയുടെ സമീപപ്രദേശമായ കാളിഘട്ടില്‍ ഒത്തുകൂടാന്‍ ആഹ്വാനം ചെയ്യുന്ന വോയ്സ് ക്ലിപ്പ് ഗൂഢാലോചന നടന്ന ഗ്രൂപ്പില്‍ പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ‘നബന്ന അഭിജന്‍’ റാലിയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് പുതുതായി രൂപീകരിച്ച വിദ്യാര്‍ത്ഥി സംഘടനയായ പശ്ചിമ ബംഗാള്‍ ഛത്ര സമാജിന്റെ നേതാവായ പ്രബീറിനെയും കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest Stories

അമിത്ഷായ്ക്ക് അംബേദ്കറോട് പുച്ഛം; ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണെന്ന് മുഖ്യമന്ത്രി

ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനപ്രശ്‌നം; ആശങ്ക വേണ്ടെന്ന് ഡിജിഎച്ച്എസ്

അല്ലു അര്‍ജുന് ആശ്വാസം; പുഷ്പ ടു റിലീസിനിടെ സ്ത്രീ മരിച്ച കേസില്‍ ജാമ്യം

'നിങ്ങളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി', ഹിറ്റ്മാന്‍ യുഗം അവസാനിച്ചു, നിര്‍ണായക തീരുമാനം രോഹിത്തിനെ അറിയിച്ച് സെലക്ടര്‍മാര്‍

വടകര കാരവാന്‍ അപകടം; യുവാക്കളുടെ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം

BGT 2024-25: 'കോഹ്‌ലിയുടെ പ്രശ്നം ഷോട്ട് സെലക്ഷനല്ല, അത് മറ്റൊന്ന്'; നിരീക്ഷണവുമായി ഗവാസ്കര്‍

ആ ഓസീസ് താരം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍...; മാരക കോമ്പിനേഷന്‍ അവതരിപ്പിച്ച് ശാസ്ത്രി

മറക്കാനാവാത്തത് കൊണ്ടാണ് വന്നത്..; എംടിയുടെ വസതിയില്‍ കണ്ണീരോടെ മമ്മൂട്ടി

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം