'മേക്കപ്പ് ഇല്ലാതെ വന്നാൽ കങ്കണയാണോ അതോ അവരുടെ അമ്മയാണോ എന്ന് പറയാന്‍ കഴിയില്ല'; അധിക്ഷേപവുമായി കോൺഗ്രസ് എംപി, വിവാദം

ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് എംപി ജഗത് സിങ് നേഗി. മേക്കപ്പില്ലാതെ കങ്കണയെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നായിരുന്നു എംപിയുടെ പരാമര്‍ശം. ഹിമാചലിൽ കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിൻ്റെയും ഫലമായി ഉണ്ടായ ദുരിത ബാധിത പ്രദേശങ്ങള്‍ കങ്കണ സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഹിമാചല്‍ നിയമസഭയിൽ സിങ്ങിന്‍റെ പ്രസ്താവന.

“എല്ലാം സാധാരണ നിലയിലായപ്പോഴാണ് കങ്കണ ഹിമാചലിലെത്തിയത്. കനത്ത മഴയുടെ മുന്നറിയിപ്പുണ്ടായപ്പോഴോ അവരുടെ മാണ്ഡി മണ്ഡലത്തിൽ ഒമ്പത് പേർ മരിച്ചപ്പോഴും കങ്കണ വന്നില്ല. മഴ പെയ്യുമ്പോള്‍ വന്നാല്‍ അവരുടെ മേക്കപ്പ് ഒലിച്ചുപോകില്ലേ? മേക്കപ്പ് ഇല്ലെങ്കില്‍ കങ്കണയാണോ അതോ അവരുടെ അമ്മയാണോ എന്ന് പറയാന്‍ കഴിയില്ല” – എന്നായിരുന്നു സിങ് പരിഹസിച്ചത്.

ഹിമാചലിലെ സ്ഥിതി മെച്ചപ്പെട്ട ശേഷം എത്തിയ കങ്കണ മുതലക്കണ്ണീർ ഒഴുക്കുകയായിരുന്നുവെന്നും സിങ് കുറ്റപ്പെടുത്തി. കങ്കണയുടെ ബംഗ്ലാദേശ് പരാമര്‍ശം ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നതിനാൽ അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കഴിഞ്ഞ ആഴ്ച ജഗത് സിങ് നേഗി ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെ ബിജെപിയുടെ ഹിമാചൽ യൂണിറ്റ് രംഗത്തെത്തി. കോൺഗ്രസ് എംപിയുടെ പരാമർശം സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. അതേസമയം മഴക്കെടുതിയില്‍ ഹിമാചലില്‍ ഇതുവരെ 153 പേരാണ് മരിച്ചത്. സംസ്ഥാനത്തിന് 1,271 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.

Latest Stories

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍