ഡൽഹിയിൽ കുടുങ്ങി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; വിമാനത്തിന് തകരാർ,പരിഹരിക്കുന്നതുവരെ ഇന്ത്യയിൽ തുടരും

ഇന്ത്യയിൽ നിന്നും കാനഡയിലേക്കുള്ള  മടക്കയാത്ര സാധ്യമാകാതെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സംഘവും. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായിാണ് ട്രൂഡോ ഇന്ത്യയിലെത്തിയത്. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ ട്രൂഡോയും സംഘവും ഡൽഹിയിൽ തുടരുകയാണ്. സിഎഫ്സി001ന് എന്ന വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്.

ഞായറാഴ്ച രാത്രി 8 മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. ജസ്റ്റിൻ ട്രൂഡോയും സംഘവും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോഴാണ് തകരാര്‍ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. രാത്രിയില്‍ തന്നെ തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനാൽ ബദല്‍ സംവിധാനമാകുന്നതു വരെ ഇന്ത്യയില്‍ തുടരുമെന്നും കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് ട്രൂഡോ ഇന്ത്യയിലെത്തിയത്. ജസ്റ്റിൻ ട്രൂഡോയുടെ 16 വയസുള്ള മകൻ സേവ്യർ ട്രൂഡോ ഉൾപ്പെടെ സംഘത്തിലുണ്ട്. മുന്‍പും ട്രൂഡോ സഞ്ചരിച്ച വിമാനം തകരാറിലായിട്ടുണ്ട്. 2016 ഒക്‌ടോബറില്‍ പ്രധാനമന്ത്രിയുമായി പറന്ന വിമാനം 30 മിനിറ്റിന് ശേഷം സാങ്കേതികപ്രശ്നം കാരണം ഒട്ടാവയില്‍ ഇറക്കേണ്ടി വന്നിട്ടുണ്ട്.

ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടി ഇന്നലെയാണ് സമാപിച്ചത്. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു. ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി.

ആഫ്രിക്കൻ യൂണിയനെ ജി 20 യിൽ ഉൾപ്പെടുത്തിയത് അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. സംഘർഷങ്ങൾ, സാമ്പത്തിക അസ്ഥിരത, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാക്കാൻ ജി 20 കൂട്ടായ്മയ്ക്ക് ശേഷിയുണ്ടെന്ന് ഡൽഹി ഉച്ചകോടി തെളിയിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഹരിത കാലാവസ്ഥ ഫണ്ടിലേക്ക് ബ്രിട്ടൺ 2 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തു.

യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇന്ത്യ-ഗൾഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും വൻ നേട്ടമായി. ജി 20 അം​ഗങ്ങൾക്ക് മോദി നന്ദി അറിയിക്കുകയും ചെയ്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ