ഡൽഹി കലാപത്തിന്റെ ഗൂഢാലോചന പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവർത്തകർക്ക് നേരെ ആൾക്കൂട്ട ആക്രമണം; പരാതി നൽകിയിട്ടും എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യാതെ പൊലീസ്

ഡൽഹി കലാപത്തിലെ സംഘപരിവാര്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ നിർണായക പങ്കു വഹിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ ആൾക്കൂട്ട ആക്രമണം. “ദി കാരവൻ” മാഗസിനിലെ മൂന്നു മാധ്യമ പ്രവർത്തകർക്ക്​ നേരെയാണ് വടക്കുകിഴക്കൻ ഡൽഹിയിൽ ആൾക്കൂട്ട മർദ്ദനം നടന്നത്.

പ്രഭ്​ജീത്​ സിംഗ്​, ഷാഹിദ്​ തിവാരി, വനിത മാധ്യമ പ്രവർത്തക എന്നിവർക്ക്​ നേരെയാണ്​ കൈയേറ്റമുണ്ടായത്​. വർഗീയ പരാമർശങ്ങളുമായാണ്​ ആക്രമണമുണ്ടായതെന്ന്​ “കാരവൻ” മാഗസിൻ എക്​സിക്യുട്ടീവ്​ എഡിറ്റർ വിനോദ്​ കെ. ജോസ്​ ഫെയ്സ്​ബുക്കിൽ കുറിച്ചു.

വനിത മാധ്യമ പ്രവർത്തകക്കു​നേരെ ആൾക്കൂട്ടം അസഭ്യവർഷം ചൊരിയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്​തു. പരാതി നൽകിയെങ്കിലും ഇതുവരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിട്ടി​ല്ലെന്നും വിനോദ്​ കെ. ജോസ്​ കൂട്ടിച്ചേർത്തു.

ഡൽഹി കലാപത്തിൽ സംഘ്​പരിവാർ പങ്ക്​ പുറത്തു കൊണ്ടുവന്നതിൽ കാരവൻ മാഗസിൻ നിർണായക പങ്കു വഹിച്ചിരുന്നു. ഇതിലുള്ള അമർഷമാണ്​ ആക്രമണത്തിന്​ പിന്നിലെന്നാണ്​ സൂചന.

വടക്കുകിഴക്കൻ ഡൽഹിയിലെ സുഭാഷ് മൊഹല്ലയില്‍ വെച്ചാണ് ആൾക്കൂട്ട ആക്രമണമുണ്ടായത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്താ ചെയ്യാനായാണ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. ബിജെപി പതാകയുടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു സംഘമെത്തി തടഞ്ഞു. ബിജെപി ജനറല്‍ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഐഡന്‍റിറ്റി കാര്‍ഡ് ചോദിച്ചു. ഷാഹിദ് മുസ്‍ലിം ആണെന്ന് തിരിച്ചറിഞ്ഞതോടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങി. ഇവരെ പൂട്ടിയിടുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. അതിനിടെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ നേരെ അസഭ്യവർഷം ചൊരിയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്​തു. പൊലീസെത്തിയാണ് മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത്.

Latest Stories

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ

ഇനി ശരിക്കും സൂക്ഷിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും; ഗതാ​ഗത നിയമ ലംഘകരെ പൂട്ടാൻ പൊലീസ്, എഐ ക്യാമറകൾ സ്ഥാപിക്കും

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്