രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും കനയ്യ കുമാറിനുമെതിരെ അസമിൽ കേസ്

അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങളിൽ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, കനയ്യ കുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ്. അക്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അസം പൊലീസ് രജിസ്റ്റർ ചെയ്തത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇതുസംബന്ധിച്ച് വിശദീകരണം നൽകി എക്‌സിൽ പോസ്റ്റ് ചെയ്തു. ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് അസം മുഖ്യമന്ത്രി തന്നെയാണ് മൂവർക്കെതിരെയും കേസെടുക്കാൻ നിർദേശം നൽകിയത്. ജനങ്ങളെ പ്രകോപിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേതാക്കൾ തന്നെ അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും മറ്റും തെളിവായി പങ്കുവെച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

അതേസമയം മനസിൽ പേടിയുള്ളതുകൊണ്ടാണ് അവർ തങ്ങൾക്കെതിരേ കേസെടുത്തതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വശർമയെന്ന് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. രാഹുലിനെ തലസ്ഥാന നഗരമായ ഗുവാഹാട്ടിയിലേക്ക് കടക്കുന്നതിൽ നിന്ന് തടഞ്ഞതിനെ തുടർന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ