ഹിന്ദു ദേവതയായ ആണ്ടാളിനെ ദേവദാസിയായി ചിത്രീകരിച്ചെന്നാരോപിപ്പ് തമിഴ് കവി വൈരമുത്തുവിനെതിരെ പ്രതിഷേധം. സംഭവത്തില്‍ തമിഴ്‌നാട്ടിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തര്‍ പരാതി നല്‍കി. വ്യാപക പരാതിയെ തുടര്‍ന്ന് ചെന്നൈ, വിരുതുനഗര്‍ തുടങ്ങിയ ജില്ലകളില്‍ കവിക്കെതിരെ കേസെടുത്തു. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തല്‍, ആരാധനാവസ്തുക്കളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
ദിനമണി പത്രം ജനുവരി ഏഴിന് രാജപാളയത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ ആണ്ടാള്‍ ദേവതയെ ദേവദാസിയെന്ന് വൈരമുത്തു വ ിശേഷിപ്പിച്ചിരുന്നു. ശ്രീരംഗം ക്ഷേത്രത്തില്‍ ദേവദാസിയായി ആണ്ടാള്‍ ജീവിച്ചു മരിച്ചെന്ന ഒരു പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ചതാണ് വിവാദമായത്. വെരമുത്തുവിനെ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുമുന്നണി പ്രവര്‍ത്തക ശ്രീവില്ലിപുത്തൂരില്‍ രണ്ടു ദിവസം മുമ്പ് പ്രകടനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ രചനകള്‍ കത്തിച്ചും പ്രതിഷേധിക്കുന്നുണ്ട്.
ബി.ജെ.പിയും മറ്റ് ഹിന്ദുമത സംഘടനകളും പ്രതിഷേധിക്കുകയും കവി ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന്, വൈരമുത്തു ക്ഷമാപണം നടത്തി. കവിക്ക് പിന്തുണയുമായി പ്രമുഖ സിനിമ സംവിധായകന്‍ ഭാരതിരാജ രംഗത്തെത്തി. ഡി.എം.കെ വര്‍ക്കിങ്പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍, ടി.ടി.വി. ദിനകരന്‍ എം.എല്‍.എ എന്നിവര്‍ രംഗത്ത് എത്തിയിരുന്നു.