എബിജി ഷിപ്പ്‌യാർഡും ഡയറക്ടർമാരും 28 ബാങ്കുകളിൽ നിന്ന് 22,842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് സി.ബി.ഐ

28 ബാങ്കുകളിൽ നിന്ന് 22,842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് എബിജി കപ്പൽശാലയ്ക്കും അതിന്റെ ഡയറക്ടർമാരായ ഋഷി അഗർവാൾ, സന്താനം മുത്തുസ്വാമി, അശ്വിനി കുമാർ എന്നിവർക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഇന്ന് കേസെടുത്തു.

കപ്പൽ നിർമ്മാണത്തിലും കപ്പൽ നന്നാക്കലിലും ഏർപ്പെട്ടിരിക്കുന്ന എബിജി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡ്. ഗുജറാത്തിലെ ദഹേജിലും സൂറത്തിലുമാണ് കപ്പൽശാലകൾ സ്ഥിതി ചെയ്യുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതി പ്രകാരം കമ്പനി ബാങ്കിന് 2,925 കോടി രൂപയും ഐസിഐസിഐ ബാങ്കിന് 7,089 കോടി രൂപയും ഐഡിബിഐ ബാങ്കിന് 3,634 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 1,614 കോടി രൂപയും പിഎൻബിക്ക് കോടി 1,244 രൂപയും ഐഒബിക്ക് 1,228 കോടി രൂപയും നൽകാനുണ്ട്.

“2012 ഏപ്രിൽ മുതൽ 2017 ജൂലൈ വരെയുള്ള കാലയളവിൽ എം/എസ് ഏണസ്റ്റ് ആൻഡ് യംഗ് എൽപി സമർപ്പിച്ച 18.01.2019 ലെ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പ്രകാരം പ്രതികൾ ഒത്തുചേർന്ന് ബാങ്ക് ഫണ്ട് അനുവദിക്കുന്ന ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി ഫണ്ട് വഴിതിരിച്ചുവിടൽ, ദുരുപയോഗം, ക്രിമിനൽ വിശ്വാസ ലംഘനം എന്നിവയുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി വെളിപ്പെട്ടു”, സിബിഐ എഫ്‌ഐആറിൽ ആരോപിച്ചു.

ABGSL 165-ലധികം കപ്പലുകൾ നിർമ്മിച്ചിട്ടുണ്ട്.

Latest Stories

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയത് പോസ്റ്റുമോര്‍ട്ടത്തില്‍; ഡിഎന്‍എ ഫലം പുറത്തുവന്നതിന് പിന്നാലെ സഹപാഠി അറസ്റ്റില്‍

വിരമിച്ച രവിചന്ദ്രൻ അശ്വിന് പെൻഷൻ തുകയായി എത്ര ലഭിക്കും?