'കൂട്ട ബലാത്സംഗമല്ല, സഞ്ജയ് റോയ് പ്രതി'; കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സഞ്ജയ് റോയിക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കുറ്റപത്രം സമർപ്പിച്ചു. കൊൽക്കത്ത പൊലീസിൽ സിവിൽ വോളൻ്റിയറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന സഞ്ജയ് റോയിക്കെതിരെയാണ് ബലാത്സംഗ, കൊലപതാക കുറ്റങ്ങൾ സിബിഐ ചുമത്തിയത്.

അന്വേഷണം പൂർത്തിയാക്കിയ കേന്ദ്ര ഏജൻസി ഇന്ന് ഉച്ചയോടെ സീൽദയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സഞ്ജയ് റോയിയെ മുഖ്യപ്രതിയാക്കിയ കുറ്റപത്രത്തിൽ ഇരുനൂറോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഒന്നിലധികം പ്രതികൾ ഉണ്ടോയെന്നും ഇതൊരു കൂട്ടബലാത്സംഗക്കേസാണോയെന്നും അന്വേഷണം തുടരുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റ് 9 നാണ് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ഡോക്ടറുടെ ശരീരത്തിൽ ആന്തരികവും ബാഹ്യവുമായ 25 മുറിവുകൾ ഉണ്ടായിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാൻ കോടതി ആവശ്യപ്പെട്ടത്.

ലോക്കൽ പൊലീസിൽ സിവിൽ വോളൻ്റിയറായി ജോലി ചെയ്തിരുന്ന സഞ്ജയ് റോയ്, ആഗസ്ത് 9 ന്, വിശ്രമവേളയിൽ ആശുപത്രിയിലെ സെമിനാർ മുറിയിൽ ഉറങ്ങാൻ പോയപ്പോഴാണ് കുറ്റകൃത്യം ചെയ്തതെന്ന് സിബിഐ പറയുന്നു. ആശുപത്രിയിൽ പതിവായി വന്നിരുന്ന റോയിയെ ഒരു ദിവസത്തിന് ശേഷം കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം സംഭവത്തെ തുടർന്ന് രണ്ട് മാസമായി സമരം ചെയ്യുന്ന ഡോക്ടർമാർ ഇപ്പോൾ കേസിൽ നീതി ആവശ്യപ്പെട്ടും ആശുപത്രികളായിലെ സുരക്ഷാ aആവശ്യപ്പെട്ടും നിരാഹാര സമരത്തിലാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ