ചൈനയടക്കം 10 രാജ്യങ്ങളിൽ സ്വത്ത്; മെഹുൽ ചോക്സിക്കായി സിബിഐ, ഇഡി ഉദ്യോഗസ്ഥർ ബെൽജിയത്തിലേക്ക്, സ്വത്തുക്കൾ കണ്ടുകെട്ടും

പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതി ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികൾക്ക് കേന്ദ്ര അന്വേഷണ ഏജൻസികൾ ബെൽജിയത്തിലേക്ക്. സിബിഐയിലെയും ഇഡിയിലെയും ഉദ്യോഗസ്ഥരടക്കം ആറംഗ സംഘത്തെ ബെൽജിയത്തിലേക്ക് അയക്കും. ബെൽജിയവുമായി വിദേശകാര്യ മന്ത്രാലയം ചർച്ച തുടങ്ങി. മെഹുൽ ചോക്സിയുടെ സ്വത്ത് കണ്ടു കെട്ടാനും ഇഡി ഊർജിത നീക്കം നടത്തുന്നുണ്ട്.

പത്തു രാജ്യങ്ങൾക്ക് ഇഡി ഇതിനായി വിദേശകാര്യ മന്ത്രാലയം വഴി കത്തു നൽകി. ചൈന അടക്കമുള്ള രാജ്യങ്ങളിൽ ചോക്സിക്ക് സ്വത്തുണ്ടെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുമെന്ന് ചോക്സിയുടെ അഭിഭാഷകൻ പറയുന്നു. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തും എന്നും ചോക്സിയുടെ അഭിഭാഷകൻ പ്രതികരിച്ചിട്ടുണ്ട്.

ബൽജിയത്തിൽ മെഹുൽ ചോക്സിയുടെ ജാമ്യപേക്ഷയെ എതിർക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനായി അഭിഭാഷകരെ നിയോഗിക്കും. ചികിത്സയുടെ കാര്യം ചൂണ്ടിക്കാട്ടി മാത്രം ജാമ്യത്തിനു ശ്രമിക്കുന്നതിനെ ഇന്ത്യ എതിർക്കും. ഗുരുതര കുറ്റകൃത്യം ചെയ്ത ശേഷം അസുഖത്തിന്റെ പേരിൽ വിചാരണ തടസപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടും. അർബുദ രോഗത്തിന് ചികിത്സയിലെന്ന് ബൽജിയൻ കോടതിയെ അറിയിക്കുമെന്ന് ചോക്സിയുടെ അഭിഭാഷകർ വ്യക്തമാക്കിയിരുന്നു.

ചോക്സിയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും തുടക്കം മുതൽ വീഡിയോ കോൺഫറൻസിംഗിലൂടെ അന്വേഷണത്തോട് ചോക്സി സഹകരിക്കാം എന്ന് അറിയിച്ചിരുന്നതാണെന്നും അഭിഭാഷകർ പറയുന്നു. ഇന്ത്യയുടെ അഭ്യർത്ഥന അനുസരിച്ചാണ് ചോക്സിയെ അറസ്റ്റു ചെയ്തതെന്ന് ഇന്നലെ ബൽജിയം വ്യക്തമാക്കിയിരുന്നു.

Latest Stories

IPL 2025: വീണ്ടും തുടങ്ങും മുമ്പ് അറിഞ്ഞിരുന്നോ, ഇന്ത്യൻ പ്രീമിയർ ലീഗിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ഈ മാറ്റങ്ങൾ; എല്ലാം ആ കാര്യത്തിനെന്ന് ബിസിസിഐ

ബില്ലുകളിൽ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കാൻ സുപ്രീംകോടതിക്ക് സാധിക്കുമോ? സുപ്രീംകോടതി വിധിക്കെതിരെ 14 ചോദ്യങ്ങളുമായി ദ്രൗപദി മുർമു, സവിശേഷ അധികാരം ഉപയോഗിച്ച് നിർണായക നീക്കം

INDIAN CRICKET: ധോണി നയിച്ചിരുന്നപ്പോൾ ഇന്ത്യ കളിച്ചത് തോൽക്കാനായി, പക്ഷെ കോഹ്‌ലി....; താരതമ്യത്തിനിടയിൽ കളിയാക്കലുമായി മൈക്കിൾ വോൺ

IPL 2025: പഞ്ചാബിനോട് ഇനി മുട്ടാന്‍ നില്‍ക്കേണ്ട, അവരുടെ സൂപ്പര്‍താരം ടീമിലേക്ക് തിരിച്ചെത്തുന്നു, ഇനി തീപാറും, ആരാധകര്‍ ആവേശത്തില്‍

മലപ്പുറത്ത് വന്യജീവി ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ കെ സുധാകരന്‌ നിരാശ, പിന്നില്‍ സ്വാര്‍ഥ താത്പര്യമുളള ചില നേതാക്കളെന്ന് പ്രതികരണം, അതൃപ്തി പരസ്യമാക്കി മുന്‍ അധ്യക്ഷന്‍

ശത്രുരാജ്യങ്ങളുടെ ഡ്രോണുകള്‍ തകര്‍ക്കും; ഭാര്‍ഗാവസ്ത്ര വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

വഖഫ് ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്, പരിഗണിക്കുക പുതിയ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്

പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരല്‍ കൊണ്ട് തിന്നും; സിപിഎമ്മിന് മറുപടിയുമായി കെ സുധാകരന്‍

ഓപ്പറേഷന്‍ സിന്ദൂര്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍; 23 മിനുട്ടുകൊണ്ട് പ്രത്യാക്രമണം, ദൗത്യത്തിന് സഹായിച്ചത് പത്ത് ഉപഗ്രഹങ്ങള്‍