പശ്ചിമ ബംഗാള്‍ ഭൂര്‍ഭൂമി കൂട്ടക്കൊലക്കസില്‍ സിബിഐ അന്വേഷണം; ഉത്തരവ് മമതയുടെ എതിര്‍പ്പ് അവഗണിച്ച്‌

പശ്ചിമബംഗാള്‍ ഭീര്‍ഭൂമി കൊലക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. മമതാ ബാനര്‍ജി സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് കോടതി കേസ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തോട് അന്വേഷണം പൂര്‍ണമായും നിര്‍ത്തിവെക്കാനാണ് കോടതി നിര്‍ദ്ദേശം. ഇതുവരെയുള്ള ഫയലുകള്‍ സിബിഐയ്ക്ക് നല്‍കണം. ഏപ്രില്‍ എഴിന് കേസ് പരിഗണിക്കുമ്പോള്‍ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് ആര്‍.ഭരദ്വാജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം കേസിലെ പ്രതികള്‍ കീഴടങ്ങിയില്ലെങ്കില്‍ അവര്‍ക്കായുള്ള വേട്ട ആരംഭിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയും മമത ബാനര്‍ജി ആരോപിച്ചിരുന്നു. ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെ എട്ട് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മരണത്തെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.

നേരത്തെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലാണ് എട്ടുപേര്‍ കൊല്ലപ്പെട്ട്. സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് സൂചന. ഒരേ കുടുംബത്തിലെ 7 പേര്‍ അടക്കമാണ് കൊല്ലപ്പെട്ടത്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ഭാധു ഷേയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ഭാധു ഷെയ്ഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍