തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയുടെ വീട്ടിൽ സിബിഐ റെയ്ഡ്

തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ കൊൽക്കത്തയിലെ വീട്ടിൽ സിബിഐ റെയ്ഡ്. ചോദ്യത്തിനു കോഴ ആരോപണക്കേസിന്റെ പശ്ചാത്തലത്തിലാണു റെയ്ഡ്. മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐഎഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്.

മഹുവയ്‌ക്കെതിരായ ആരോപണം അന്വേഷിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ടു സമർപ്പിക്കണമെന്നു ലോക്പാൽ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ടായിരുന്നു. ആരോപണ വിധേയയ്‌ക്കെതിരായി ഉയർന്നിരിക്കുന്നതു കടുത്ത ആരോപണങ്ങളാണെന്നും വ്യക്തിയുടെ പദവിയെ പരിഗണിച്ചുനോക്കുമ്പോൾ അതു വളരെ ഗൗരവത്തിലെടുക്കേണ്ടതാണെന്നും ലോക്പാൽ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

2023 ഡിസംബർ എട്ടിനാണു പാർലമെൻ്റിൽ നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കുന്ന ചോദ്യങ്ങൾ ചോദിച്ചതിന് പകരമായി വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മഹുവ പാർലമെന്റിൽനിന്നു പുറത്താക്കപ്പെടുന്നത്. ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു മഹുവയ്‌ക്കെതിരായ നടപടി.

കോഴ ആരോപണങ്ങൾ മൊയ്‌ത്ര നിഷേധിച്ചെങ്കിലും ലോഗിൻ വിശദാംശങ്ങൾ ദർശൻ ഹിരാനന്ദാനിയുമായി പങ്കിട്ടതായി സമ്മതിച്ചു. ഈ വിശദാംശങ്ങൾ പങ്കുവയ്ക്കുന്നത് എംപിമാർക്കിടയിൽ സാധാരണ രീതിയാണെന്നും അവർ വാദിച്ചിരുന്നു. പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Latest Stories

താരിഫ് ഇളവുകൾക്ക് പാകിസ്ഥാനും ഐഎംഎഫും ധാരണയിൽ

IPL 2025: 10 കോടിക്ക് മേടിച്ചപ്പോൾ വില കുറച്ച് കണ്ടവരൊക്കെ എവിടെ? ചെപ്പോക്കിൽ മുംബൈക്ക് മേൽ തീയായി നൂർ അഹമ്മദ്

അയോധ്യ രാമക്ഷേത്രം ആർ‌എസ്‌എസിന്റെ നേട്ടമല്ല, മറിച്ച് സമൂഹത്തിന്റെ നേട്ടമാണ്; അധിനിവേശ മനോഭാവം ഇന്ത്യയ്ക്ക് അപകടകരമാണ്: ദത്താത്രേയ ഹൊസബാലെ

IPL 2025: ഹൈദരാബാദിൽ സൺ റൈസേഴ്സിന്റെ സംഹാരതാണ്ഡവം; പൊരുതി തോറ്റ് രാജസ്ഥാൻ റോയൽസ്

സംഭാൽ പള്ളി കമ്മിറ്റി പ്രസിഡന്റ് സഫർ അലി അറസ്റ്റിൽ; ജുഡീഷ്യൽ കമ്മീഷന് മുമ്പാകെ മൊഴി സമർപ്പിക്കുന്നത് തടയുന്നതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് സഹോദരൻ

IPL 2025: പൊരുതി തോറ്റാൽ അങ് പോട്ടെന്നു വെക്കും; പരിക്ക് വെച്ച് ഇജ്ജാതി അടി; സഞ്ജു വേറെ ലെവൽ

IPL 2025: എന്റെ പൊന്നു മക്കളെ ധോണിയോട് ജയിക്കാൻ നിനക്കൊന്നും സാധിക്കില്ല, ആ ഒരു കാര്യമാണ് അവന്മാരുടെ ബ്രഹ്മാസ്ത്രം: ആകാശ് ചോപ്ര

IPL 2025: ഇവനെയാണോ ബുംറയുമായി താരതമ്യം ചെയ്യുന്നത്; സ്കൂൾ കുട്ടി നിലവാരത്തിലും താഴെ ആർച്ചർ; രാജസ്ഥാന് റെഡ് അലേർട്ട്

പാലക്കാട് മഹാശിലാ നിര്‍മിതികള്‍ കണ്ടെത്തി; ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

IPL 2025: എന്നെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയ അണ്ണന്മാർക്ക് ഞാൻ ഈ സെഞ്ചുറി സമർപിക്കുന്നു; ഹൈദരാബാദിൽ ഇഷാൻ കിഷന്റെ മാസ്സ് മറുപടി