ന്യൂസ് ക്ലിക്ക് വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സിബിഐ; നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് സ്വീകരിച്ചത് 28.5 കോടി

ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചതായി സിബിഐ. നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്നും ന്യൂസ് ക്ലിക്ക് 28.5 കോടി രൂപ സംഭാവന സ്വീകരിച്ചതായാണ് സിബിഐ എഫ്‌ഐആറില്‍ പറയുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും സിബിഐ തയ്യാറാക്കിയ എഫ്‌ഐആറില്‍ വ്യക്തമാക്കി.

വാര്‍ത്ത മാധ്യമ സ്ഥാപനങ്ങള്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കരുതെന്നാണ് 2010ലെ എഫ്സിആര്‍എ നിയമം. നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് 28.5 കോടി രൂപ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ എഫ്സിആര്‍എ ലംഘനം ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനും ഡയറക്ടര്‍മാര്‍ക്കും അസോസിയേറ്റ്സിനും എതിരെ സിബിഐ കേസെടുത്തിരിക്കുന്നത്.

വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ് എല്‍എല്‍സി യുഎസ്എ ന്യൂസ് ക്ലിക്കില്‍ 9.59 രൂപയുടെ നിക്ഷേപം നടത്തിയെന്നും സിബിഐ തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പ്രചരണ വിഭാഗത്തിലെ സജീവ അംഗവുമായ ഷാങ്ഹായ് ആസ്ഥാനമായുള്ള വ്യവസായി നെവില്‍ റോയ് സിംഗം, വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ്‌സ് മാനേജര്‍ ജേസണ്‍ പ്‌ഫെച്ചര്‍, ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കയസ്ത എന്നിവരുടെ പേരും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!