ജെഡിഎസ് നേതാവും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗിക വീഡിയോ വിവാദത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തി മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസിന്റെ സഹായത്തോടെയാണെന്നും കുമാരസ്വാമി ആരോപിച്ചു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കുമാരസ്വാമി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നിലവില്‍ അന്വേഷണം നടത്തുന്നത് മുഖ്യമന്ത്രിയുടെ സംഘമാണെന്നും കുമാരസ്വാമി ആരോപിച്ചു. ഏപ്രില്‍ 21ന് സംസ്ഥാനത്താകെ അശ്ലീല വീഡിയോ ഉള്‍പ്പെട്ട പെന്‍ഡ്രൈവ് പ്രചരിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥരാണ്. ഇത് സംബന്ധിച്ച് പ്രജ്വലിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് പരാതി നല്‍കിയിരുന്നതായും കുമാരസ്വാമി പറഞ്ഞു.
വീഡിയോയുടെ ഉള്ളടക്കത്തെ താന്‍ ന്യായീകരിക്കുന്നില്ല. കുറ്റവാളി ആരായാലും സംരക്ഷിക്കില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു. അതേസമയം രാജ്യം വിട്ട പ്രജ്വലിനെ പിടികൂടാന്‍ എല്ലാ എയര്‍പോര്‍ട്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്. രേവണ്ണ തിരികെ വരാന്‍ തയ്യാറായില്ലെങ്കില്‍ ജര്‍മ്മനിയിലേക്ക് പോകാനും കര്‍ണ്ണാടക പൊലീസ് ആലോചിക്കുന്നുണ്ട്.