സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 94.40 ശതമാനം വിജയം

സിബിഎസ്ഇ പത്താം ക്ലാസ് ഫലം  പ്രഖ്യാപിച്ചു. 94.40 ശതമാനം  വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. cbse.gov.in, results.gov.in, cbseresults.nic.in, digilocker.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകൾ വഴിയും എസ്എംഎസ് ആയും ഫലം ലഭ്യമാകും.

സംസ്ഥാനത്തെ സ്കൂളുകളിലെ പത്താംക്ലാസ് ഫലം ഒന്നര മാസം മുമ്പ് തന്നെ പ്രസിദ്ധീകരിച്ചിരുന്നതിനാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചിരുന്നു.

പ്രവേശന നടപടികൾ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴും സിബിഎസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നില്ല. അതിനാൽ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഫലപ്രഖ്യാപനം വൈകിയതോടെ പ്ലസ് വൺ പ്രവേശനം നേടേണ്ട വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ആശങ്കയിലായിരുന്നു.

അതേ സമയം, അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സിബിഎസ്ഇ പ്ലസ് ടു ഫലം ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. 92.71 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെണ്‍കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിരുന്നു.