രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് സെഡ് പ്ലസ് സുരക്ഷ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് തീരുമാനം. ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ഒഡീഷയില്‍ നിന്നുള്ള ഗോത്രവിഭാഗം നേതാവും ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറുമായ ദ്രൗപദി മുർമുവിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. രാജ്യത്തെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആകുന്ന ആദ്യ ഗോത്ര വിഭാഗം വനിതയാണ് മുര്‍മു.
ബി ജെ പി പ്രസിഡന്റ് ജെ. പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഒറീസയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മർമു അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകയാണ്. രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയായ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഗോത്രവർഗ നേതാവാണ് ദ്രൗപതി മുർമു.
പ്രധാനമന്ത്രി നരേന്ദ്രമോദി, വെങ്കയ്യനായിഡു, ജെ.പി നദ്ദ, അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവരുടെ കൂടിയാലോചനകൾക്ക് ശേഷമാണ് ദ്രൗപതി മുർമുവിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്