പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍; പ്രതിഷേധവുമായി കമ്പനികള്‍

പാക്ക് ചെയ്ത ഭക്ഷണങ്ങളിലും പാനീയങ്ങളിലും ഉപയോഗിക്കുന്ന പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നുട്രീഷനാണ് (എന്‍ഐഎൻ) മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയത്. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് പ്രകാരം ഖര ഉത്പന്നങ്ങളില്‍ ലഭിക്കുന്ന ഊര്‍ജത്തിന്റെ പത്തു ശതമാനം വരെ മാത്രമേ പഞ്ചസാരയില്‍ നിന്നും ഉണ്ടാകാന്‍ പാടുള്ളു. പാനീയങ്ങളില്‍ ഇത് മുപ്പത് ശതമാനമാണ്.

ശീതള പാനീയങ്ങള്‍, ജ്യൂസുകള്‍, ബിസ്‌ക്കറ്റുകള്‍, ഐസ്‌ക്രീം തുടങ്ങിയവക്കൊക്കെ മാര്‍ഗ നിര്‍ദേശം ബാധകമാകും. നിർദേശങ്ങൾ കര്‍ശനമായി നടപ്പാക്കിയാല്‍ വിപണിയിലുള്ള മിക്കവാറും ഉല്‍പ്പന്നനങ്ങളുടെയും ചേരുവകളില്‍ മാറ്റം വരുത്തേണ്ടി വരും. ഉയര്‍ന്ന തോതില്‍ കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയിട്ടുള്ള പ്രോസെസ്സഡ് ഭക്ഷണങ്ങള്‍ കുറക്കേണ്ടതാണെന്നുള്ള അറിവുണ്ടെങ്കിലും ഓരോന്നിന്റെയും കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല.

കുട്ടികളിലടക്കം വര്‍ധിച്ചു വരുന്ന പൊണ്ണത്തടിയും പ്രമേഹവും ഉത്പന്നങ്ങളിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കൊണ്ടാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ശിശുക്കള്‍ക്ക് നല്‍കുന്ന ഫോര്‍മുലകളില്‍ വരെ വലിയ തോതില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളത് ഈ വര്‍ഷം വാര്‍ത്തയായിരുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് എന്‍ഐഎൻ. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് എന്‍ഐഎൻ മാര്‍ഗ നിര്‍ദേശം പരിഷ്‌കരിക്കുന്നത്. അതേസമയം നിര്‍ദേശങ്ങള്‍ക്കെതിരെ കമ്പനികള്‍ രംഗത്ത് വന്നു. പത്തു ദിവസത്തിനുള്ളില്‍ കമ്പനികള്‍ സംയുക്തമായി ഐസിഎംആറിനെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി

സെക്രട്ടേറിയറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും, പിണറായിയുടെ വിലക്ക് ഉണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമമുണ്ടെന്ന് പി.കെ ശ്രീമതി

MI VS LSG: എന്റെ ടീമിൽ നിന്ന് ഇറങ്ങി പോടാ ചെക്കാ; വീണ്ടും ഫ്ലോപ്പായ ഋഷഭ് പന്തിന് നേരെ വൻ ആരാധകരോഷം

MI VS LSG: സൂര്യാഘാതത്തിൽ വെന്തുരുകി ലക്‌നൗ സൂപ്പർ ജയന്റ്സ്; ഓറഞ്ച് ക്യാപ്പ് വേട്ടയിൽ സൂര്യകുമാറിന് വമ്പൻ കുതിപ്പ്; ആരാധകർ ഹാപ്പി

സഹജീവികൾക്ക് വേണ്ടി സ്വയംകത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയൻ; മുഖ്യമന്ത്രിയെ പുകഴ്ത്തി കെകെ രാഗേഷിന്റെ ദീർഘമായ ഫേസ്ബുക് പോസ്റ്റ്

ഡൽഹിയിലെ ചേരിയിൽ തീപിടിത്തം; രണ്ട് കുട്ടികൾ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്ക്