രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സൈബര്‍ കമാന്‍ഡോസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ നടന്ന ഐ4സിയുടെ സ്ഥാപക ദിനാഘോഷത്തില്‍ സംസാരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. ഡാറ്റ രജിസ്ട്രിയും സൈബര്‍ കുറ്റകൃത്യങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വെബ് പോര്‍ട്ടലും തയ്യാറാക്കുമെന്ന് അമിത്ഷാ പറഞ്ഞു.
അയ്യായിരത്തോളം വരുന്ന സൈബര്‍ കമാന്‍ഡോകള്‍ക്ക് പദ്ധതിയ്ക്കായി പരിശീലനം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. നിലവില്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ഛണ്ഡീഗഢ്, വിശാഖപട്ടണം, ഗുവഹാത്തി, ജാംതാര തുടങ്ങിയ സ്ഥലങ്ങളില്‍ സൈബര്‍ ഏകോപന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അമിത്ഷാ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പരിശീലനം ലഭിച്ച പ്രത്യേക സംഘമായിരിക്കും സൈബര്‍ കമാന്‍ഡോ പദ്ധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൈബര്‍ മേഖല സുരക്ഷിതമാക്കാന്‍ സൈബര്‍ കമാന്‍ഡോകള്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഏജന്‍സികളെയും സഹായിക്കുമെന്നും അമിത്ഷാ വ്യക്തമാക്കി.