ഉദയനിധി സ്റ്റാലിന്റെ സനാതനധർമ പരാമർശം; വിശ്വാസികളെ അവഹേളിച്ചു; കോൺഗ്രസിന് ഒന്നും പറയാനില്ലേയെന്ന് രാജ്നാഥ് സിം​ഗ്

തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാധന ധർമ്മ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര പ്രതിരേധ മന്ത്രി രാജ് നാഥ് സിംഗ്. ഉദയനിധിയുടെ പരാമർശത്തിൽ പ്രതിപക്ഷ നേതാക്കൾ മിണ്ടുന്നില്ലെന്നാണ് ആരോപണം. ഡിഎംകെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചു. സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവർക്കെന്ന ചോദ്യമാണ് ബിജെപി നേതാക്കൾ പ്രതിപക്ഷ കക്ഷികൾക്ക് നേരെ ഉയർത്തിയിരിക്കുന്നത്.

ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും ഒന്നും പറയാനില്ലെന്നും രാജ്നാഥ് സിം​ഗ് രാജസ്ഥാനിൽ പറഞ്ഞു.ഉദയനിധി സ്റ്റാലിൻ പ്രസംഗത്തിനിടെ നടത്തിയ സനാധന ധർമ്മ വിരുദ്ധ പരാമർശം വിവാദമാക്കുകയാണ് ബിജെപി. ഇന്ത്യ’ സഖ്യത്തിന് എതിരെ ആയുധമാക്കിയാണ് ഈ പരാമർശത്തെ ഉപയോഗിക്കുന്നത്.

ഏതായാലും വിവാദം കത്തിയതോടെ സർവ ധർമ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്ന നിലപാട് വ്യക്തമാക്കി കെസി വേണുഗോപാൽ രംഗത്തുവന്നു. ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉദയനിധിക്കെതിരെ തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമാവുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ