കോവിഡ്​ പ്രതിരോധത്തിൽ കേരളം വലിയ വീഴ്ച വരുത്തി; ​ പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്ര സംഘം

കോവിഡ്​ പ്രതിരോധത്തിൽ കേരളം വീഴ്ച വരുത്തിയെന്ന്​ കേന്ദ്രസംഘം. കേരളത്തിൽ കോവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ സന്ദർശനം നടത്തിയ ശേഷം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലാണ് സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചുവെന്ന് പരാമർശം.

കേരളത്തിലെ ഹോം ക്വാറന്‍റൈനിൽ പ്രശ്​നങ്ങളുണ്ടെന്ന്​ കേന്ദ്രസംഘം റിപ്പോർട്ടിൽ പറയുന്നു. വീട്ടുനിരീക്ഷണത്തിൽ കഴിയുന്ന രോഗികളിൽ നിന്ന്​ കൂടുതൽ പേരിലേക്ക്​ രോഗം പടരുകയാണ്​. കേരളത്തിലെ 90 ശതമാനം രോഗികളും ഇപ്പോൾ വീട്ടുനിരീക്ഷണത്തിലാണ്​. കോവിഡ്​ കെയർ സെന്‍ററുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലും രോഗികൾ വീട്ടിൽ തന്നെ തുടരുകയാണെന്ന്​ കേന്ദ്രസംഘം വ്യക്​തമാക്കുന്നു. ഇത്​ രോഗം പടരാൻ കാരണമാവുന്നുവെന്നാണ്​ വിലയിരുത്തൽ.

ഇതിനൊപ്പം കോവിഡ്​ രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്​. കേരളത്തിലെ കോവിഡ്​ പരിശോധനകളിൽ ആന്‍റിജൻ ടെസ്റ്റ്​ ഒഴിവാക്കി പരമാവധി ആർ.ടി.പി.സി.ആർ പരിശോധനകൾ പ്രോൽസാഹിപ്പിക്കണമെന്നും കേന്ദ്രസംഘം നിർദേശിച്ചിട്ടുണ്ട്​.

അതേസമയം,  സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങൾ.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍