മെയ്ത്തി അടക്കമുള്ള 9 ഗോത്ര അനുകൂല സംഘടനകെള നിരോധിച്ച് ആഭ്യന്തരമന്ത്രാലയം; മണിപ്പൂര്‍ കലാപത്തില്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

മണിപ്പൂര്‍ കലാപത്തിന് നേതൃത്വം നല്‍കിയ മെയ്ത്തി ഗോത്ര അനുകൂല സംഘടനകളെ നിരോധിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമ (യു.എ.പി.എ.) ത്തിന്റെ പരിധിയിലുള്‍പ്പെടുത്തി 9 സംഘടനകളെക്കൂടി കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍രോധിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം.

പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മി (പി.എല്‍.എ), ഇതിന്റെ രാഷ്ട്രീയ സംഘടനയായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട് (ആര്‍.പി.എഫ്), യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്(യു.എന്‍.എല്‍.എഫ്), ഇതിന്റെ സായുധവിഭാഗമായ മണിപ്പര്‍ പീപ്പിള്‍സ് ആര്‍മി(എം.പി.എ), പീപ്പിള്‍സ് റെവലൂഷണറി പാര്‍ട്ടി ഓഫ് കങ്ലെയ് പാക്ക് (പി.ആര്‍.ഇ.പി.എ.കെ), ഇതിന്റെ സായുധവിഭാഗമായ റെഡ് ആര്‍മി, കങ്ലെയ്പാക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (കെ.സി.പി), ഇവരുടെ സായുധസംഘടന റെഡ് ആര്‍മി, കങ്ലെയ് യഓല്‍ കന്‍ബ ലുപ്പ് (കെ.വൈ.കെ.എല്‍), ദ കോര്‍ഡിനേഷന്‍ കമ്മിറ്റി (കോര്‍കോം), അലയന്‍സ് ഫോര്‍ സോഷ്യലിസ്റ്റ് യൂണിറ്റി കങ്ലെയ്പാക്ക് (എ.എസ്.യു.കെ.) തുടങ്ങി സംഘടനകളെയാണ് നിരോധിച്ചിരിക്കുന്നത്.

Read more

ഉത്തരവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. മെയ്ത്തി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.