നിരോധിച്ചത് 74 ടിവി ചാനലുകള്‍; 104 ഓണ്‍ലൈന്‍  ചാനലുകള്‍; പൂട്ടിച്ചത് 25 വെബ്സൈറ്റുകള്‍; മാധ്യമ വിലക്കിന്റെ കണക്കുമായി കേന്ദ്ര സര്‍ക്കാര്‍

ഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 74 ചാനലുകള്‍ നിരോധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. 2018ല്‍ 23 , 2019ല്‍ 10 , 2020ല്‍ 12 , 2021ല്‍ 23 , 2022ല്‍ 6 എന്നിങ്ങനെയാണ് ടി.വി ചാനലുകള്‍ നിരോധിച്ചതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താകുര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

രണ്ടു വര്‍ഷത്തിനുള്ളില്‍ 104 ഓണ്‍ലൈന്‍ വാര്‍ത്ത ചാനലുകളും നിരോധിച്ചുവെന്നും അദേഹം വ്യക്തമാക്കി. 2021ല്‍ 20ഉം 2022ല്‍ 84ഉം ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകള്‍ നിരോധിച്ചു. ഈ രണ്ടു വര്‍ഷങ്ങളില്‍ 25 വെബ്സൈറ്റുകള്‍ക്കും പൂട്ടിട്ടു.സിപിഎം പ്രതിനിധിയായ ഡോ. വി. ശിവദാസന്‍ എംപിയുടെ ചോദ്യത്തിനാണ് മന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കിയത്.

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമിതിയാണ് നിരോധനത്തിന്റെ നടപടിക്രമങ്ങള്‍ തീരുമാനിക്കുന്നത്. കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് റൂള്‍സ് 2021 പ്രകാരം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറിയും, വനിത-ശിശു വികസനം, ആഭ്യന്തര മന്ത്രാലയം, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുടെ പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന വിദഗ്ധരും ഉള്‍പ്പെട്ട സമിതിയാണിത്. ജുഡീഷ്യല്‍ അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങള്‍ക്കോ പാര്‍ലമെന്റ് സമിതികള്‍ക്കോ ഈ പ്രക്രിയയില്‍ സ്ഥാനമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.

Latest Stories

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് പരസ്‌പരം നോക്കും; എന്തിനാണത്? നിത്യ മേനോൻ

പത്തനംതിട്ട പീഡനക്കേസ് അന്വേഷണം കല്ലമ്പലത്തേക്കും; വിദേശത്തുള്ള പ്രതികള്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ്