Connect with us

NATIONAL

‘നിങ്ങള്‍, ദക്ഷിണേന്ത്യക്കാരുടെ നികുതിപ്പണം കൊണ്ട് ഉത്തരേന്ത്യക്കാരെ വികസിപ്പിക്കുന്നു ‘; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ചന്ദ്രബാബുനായിഡു

, 4:56 pm

എന്‍ഡിഎ സര്‍ക്കാരിനെിരെ ആഞ്ഞടിച്ച് വീണ്ടും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു. ആര്‍എസ്എസ് പിന്തുണയോടെ കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കള്‍ ദക്ഷിണേന്ത്യക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് ഉത്തരേന്ത്യക്കാരെ വികസിപ്പിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. അമരാവതിയില്‍ തിങ്കളാഴ്ച നടന്ന സംസ്ഥാന നിയമസഭാ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ജനസേനാ പാര്‍ട്ടി നേതാവും സിനിമാ നടനുമായ പവന്‍ കല്യാണും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് പരമാവധി വരുമാനം നല്‍കുന്നുണ്ട്. എന്നാല്‍ ഈ പണമെല്ലാം ദക്ഷിണേന്ത്യയുടെ വികസനത്തിന് ഉപയോഗിക്കാതെ ഉത്തരേന്ത്യയിലേക്ക്ചെലവഴിക്കുന്നു. മാത്രമല്ല ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമം പ്രാബല്യത്തിലാക്കാമെന്ന് ഉറപ്പുനല്‍കിയിട്ട് ഇപ്പോള്‍ പറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആന്ധ്രാപ്രദേശ് ഇന്ത്യയുടെ ഭാഗമല്ലേ ? പിന്നെ എന്തിനാണ് ഈ വിവേചനം കാണിക്കുന്നത്. മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വ്യവസായനികുതിയുടെ ഇന്‍സെന്റീവുകളും,ജിഎസ്ടി റീഫണ്ടുകളും ലഭിക്കുന്നുണ്ട്. പക്ഷെ ആന്ധ്രയ്ക്ക് ഇതൊന്നും ലഭിക്കുന്നില്ല- ചന്ദ്രബാബുനായിഡു പരാതിപ്പെടുന്നു.

ഇന്ത്യയില്‍ കേന്ദ്രത്തിന്റെ പണം , സംസ്ഥാനങ്ങളുടെ പണം എന്നൊന്നില്ല. എല്ലാ പണവും ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി ചിലവഴിക്കേണ്ടതാണ്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ പറഞ്ഞ പല കാര്യങ്ങളും പിന്നീട് അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെയും ചന്ദ്രബാബുനായിഡു രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ജനങ്ങളുടെ വികാരത്തിന്റെ അടിസ്ഥാനത്തില്‍ തെലുങ്കാനയ്ക്ക് പ്രത്യേക പദവി നല്‍കാന്‍ കഴിയില്ലെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. എന്നാല്‍ ഇതേ ജനങ്ങളുടെ വികാരം മാനിച്ച് കേന്ദ്രത്തിന് ഒരു സംസ്ഥാനത്തെ രണ്ടായി വിഭജിക്കാം. പിന്നെ എന്തുകൊണ്ട് പ്രത്യേക പദവി തന്നുകൂടാ? നായിഡു ചോദിക്കുന്നു.

തെലുങ്കാനയെ അവഗണിക്കുന്നുവെന്ന് പരാതിയില്‍ ചന്ദ്രബാബു നായിഡു ഉള്‍പ്പെടുന്ന തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടിരുന്നു.

Don’t Miss

YOUR HEALTH5 mins ago

‘വെറുമൊരു ജലദോഷമല്ലേ…കാര്യമാക്കിയില്ല’; യുവതിക്ക് നഷ്ടമായത് കൈകളും കാലുകളും

ചെറിയ ഒരു ജലദോഷം വന്നാല്‍ അത്ര കാര്യമായെടുക്കാതെ അവഗണിച്ചു കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ അതൊന്നും നിസാരമായി കാണരുതെന്ന് തെളിയിക്കുന്നതാണ്‌ അമേരിക്കകാരിയായ ടിഫാനി കിങിയുടെ അനുഭവ കഥ. ചെറിയ...

KERALA6 mins ago

‘വയല്‍കിളി’കളെ പ്രതിരോധിക്കാന്‍ സിപിഎമ്മിന്റെ ‘നാടിന് കാവല്‍; കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി

വയല്‍ക്കിളികള്‍ക്ക് ബദല്‍സമരം പ്രഖ്യാപിച്ച സിപിഎം കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി. മാര്‍ച്ചിന്റെ തുടര്‍ച്ചയായി കീഴാറ്റൂരില്‍ സ്വന്തം സമരപ്പന്തല്‍ കെട്ടാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ‘നാടിന് കാവല്‍’ സമരം...

FOOTBALL18 mins ago

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പൂതി നടക്കില്ല: തുറന്നടിച്ച് ഇതിഹാസ താരം

റയല്‍ മാഡ്രിഡില്‍ നിന്നും വെയില്‍സ് താരം ഗെരത് ബെയിലിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നീക്കം വെറുതെയാണെന്ന് വെയില്‍സ് പരിശീലകനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരവുമായിരുന്ന റ്യാന്‍ ഗിഗ്‌സ്....

KERALA19 mins ago

ജയിലില്‍ പെണ്‍കുട്ടിയുമായി ആകാശ് തില്ലങ്കേരിയുടെ കൂടിക്കാഴ്ച്ച ചട്ടങ്ങള്‍ മറികടന്ന്‌; അന്വേഷണത്തിന് ഉത്തരവ്

ജയില്‍ ചട്ടങ്ങള്‍ മറികടന്ന ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക്‌ പെണ്‍കുട്ടിയുമായി 12 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യമേഖലാ ജയില്‍...

CRICKET24 mins ago

ബാംഗ്ലൂരിന് പണികൊടുത്ത് കോഹ്‌ലി ; ക്ലബ്ബിന് നഷ്ടം 11 കോടി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാരണം റോയല്‍ ചലഞ്ചേഴ്‌സിന് നഷ്ടം 11 കോടി രൂപ. പ്രമുഖ വെബ്സൈറ്റായ ഗോഐബിപോ ഡോട്ട് കോമുമായുള്ള കരാറില്‍ നിന്ന് കോഹ്‌ലി പിന്മാറുകയായിരുന്നു....

INTERVIEW37 mins ago

പുരസ്‌കാരം എന്നാല്‍ സിനിമയ്ക്ക് തിയേറ്ററില്‍ ഗുണമൊന്നുമില്ല: സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം

അനീഷ് മാത്യു ഇന്ത്യയിലെ സിനിമാ സദസ്സുകളില്‍ മുഴുവന്‍ ചര്‍ച്ചയായ ഒന്നാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്. ദുര്‍ഗ. സെക്‌സി ദുര്‍ഗ എന്നായിരുന്നു പേരെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ...

AUTOMOBILE1 hour ago

ഓഫ് റോഡ് റൈഡില്‍ എന്‍ഫീല്‍ഡ് പുലിക്കുട്ടിക്ക് ‘ശ്വാസംമുട്ടി’; കയറ്റത്തില്‍ കിടന്ന് നട്ടം തിരിയുന്ന ഹിമാലയന്റെ വീഡിയോ വൈറല്‍

റോയല്‍ എന്‍ഫീല്‍ഡെന്നാല്‍ ആരാധകര്‍ക്ക് ബുള്ളറ്റാണ്. അതിപ്പോള്‍ 350 സിസി ക്ലാസിക്കായാലും സിസി കൂടിയ തണ്ടര്‍ബേര്‍ഡായാലും ബുള്ളറ്റ് എന്ന ഒറ്റപ്പേരില്‍ ഒതുങ്ങും. ബുള്ളറ്റ് എന്ന ലേബലില്‍ നിന്ന് മാറി...

NATIONAL1 hour ago

‘ഒരു വ്യക്തിയുടെ ബുദ്ധിശൂന്യത കാരണം ജീവന്‍ നഷ്ടമായവരെ ഞങ്ങള്‍ ഓര്‍ക്കുന്നു’; നോട്ടു നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ മോദിക്കതിരെ കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം

നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ട്വിറ്ററിലാണ് കോണ്‍ഗ്രസ് മോദിയെ പരിഹസിച്ച് രംഗത്തു വന്നിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ ചരിത്രത്തിലെ...

CRICKET1 hour ago

പരിക്ക്: റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്; പകരം പുതിയ താരം

പരിക്കിനെ തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം നഥാന്‍ കൗള്‍ട്ടര്‍ ഐപിഎല്‍ 11ാം എഡിഷനില്‍ കളിക്കില്ല. പകരം ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൊറെ ആന്‍ഡേഴ്‌സണെ ബെംഗളൂരു ടീമിലെത്തിച്ചു. ഇതുസംബന്ധിച്ച്...

CRICKET2 hours ago

14 സിക്‌സും 4 ഫോറും, 20 പന്തില്‍ നൂറടിച്ച് സാഹയുടെ ഗര്‍ജനം!

ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത വെടിക്കെട്ട് സെഞ്ച്വറിയുമായി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. കേവലം 20 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് ക്ലബ് ക്രിക്കറ്റില്‍...