കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച പരാജയം; അടുത്ത യോഗം ശനിയാഴ്ച

കൃഷിക്കാരും കേന്ദ്രവും തമ്മിലുള്ള ഏഴ് മണിക്കൂർ കൂടിക്കാഴ്ച കാർഷിക നിയമങ്ങളുടെ പ്രതിബന്ധം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. തർക്കവിഷയമായ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്ന് കർഷകരുടെ പ്രതിനിധികൾ പറഞ്ഞു.

സർക്കാരിന് യാതൊരു കടുംപിടുത്തവും ഇല്ലെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയ കേന്ദ്രമന്ത്രി നരേന്ദ്ര തോമർ പറഞ്ഞു. അടുത്ത യോഗം ശനിയാഴ്ച നടക്കും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് വിവാദപരമായ മൂന്ന് നിയമങ്ങൾ റദ്ദാക്കാനുള്ള സർക്കാരിന്റെ അവസാന അവസരമാണ് ഇന്നത്തെ യോഗമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

കർഷകർക്ക് കൂടുതൽ നിയമപരമായ അവകാശങ്ങൾ നൽകുന്നത് സർക്കാർ പരിഗണിക്കുമെന്നും എംഎസ്പി തുടരുമെന്നും എംഎസ്പി കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നരേന്ദ്ര തോമർ യോഗത്തിന് ശേഷം പറഞ്ഞു. കർഷകർക്ക് പ്രതിഷേധം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ അത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരെ എട്ട് ദിവസമായി ഡൽഹിയുടെ അതിർത്തിയിൽ കർഷകർ പ്രക്ഷോഭത്തിലാണ്. സർക്കാരുമായി ഇന്ന് നടക്കുന്ന രണ്ടാം ഘട്ട യോഗത്തിന്റെ ആദ്യ പകുതിയിൽ നിയമത്തിന്റെ അപര്യാപ്തതകളെക്കുറിച്ചും നിയമങ്ങളിൽ എതിർക്കുന്നവ എന്തെല്ലാമാണെന്നും കർഷക പ്രതിനിധികൾ സർക്കാരിന് മുമ്പിൽ അവതരിപ്പിക്കുകയും സർക്കാർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു.

Latest Stories

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം