കേന്ദ്രസര്‍ക്കാര്‍ കീഴിലുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ വിരമിക്കല്‍പ്രായം 65 ആക്കാന്‍ ശാസ്ത്രസാങ്കേതികമന്ത്രാലയം. കൂടുതല്‍ പേരുടെ സേവനങ്ങള്‍ ഉറപ്പാക്കാനാണ് ഇത്തരമൊരും തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
വിരമിക്കല്‍ പ്രായത്തിന് മുമ്പ് പല ശാസ്ത്രജ്ഞരും ഗവേഷണമേഖല ഉപേക്ഷിച്ച് സര്‍വകലാശാലകളിലേക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കും ജോലിയില്‍ കയറാറുണ്ട്. ഇതിന് തടയിടാനാണ് പുതിയ നീക്കം. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിലെ മിക്ക വിഭാഗങ്ങളിലും ശാസ്ത്രജ്ഞരുടെ വിരമിക്കല്‍പ്രായം 60 വയസാണ്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിലും (ഐ.സി.എ.ആര്‍.), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലും (ഐ.സി.എം.ആര്‍.) 62ഉം ആണ്. സര്‍ക്കാര്‍ നിര്‍ദേശം പ്രവര്‍ത്തികമായാല്‍ 5000ത്തില്‍ അധികം പേര്‍ക്ക് ഗുണം ലഭിക്കുമെന്നും ഐഎസ്ആര്‍ഒ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് അതു പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും ശാസ്ത്രസാങ്കേതികമന്ത്രാലയം വ്യക്തമാക്കി.