"പൗരത്വത്തിനുള്ള കട്ട് ഓഫ് 1987 ജൂലൈ"; പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭം ശക്തി പ്രാപിക്കെ കേന്ദ്ര സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ദിനംപ്രതി ശക്തിപ്പെടുകയാണ്, വിവാദ നിയമവും നിർദ്ദിഷ്ട രാജ്യവ്യാപക ദേശീയ പൗരന്മാരുടെ രജിസ്റ്ററും (എൻ‌ആർ‌സി) ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളെ അഭയാർത്ഥികളാക്കുമെന്ന ആശങ്ക ഇല്ലാതാക്കുന്നതിനുള്ള പ്രസ്താവനകൾ ഇറക്കുന്ന തിരക്കിലാണ് നിലവിൽ കേന്ദ്ര സർക്കാർ. 1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയിൽ ജനിച്ചവരാണെന്ന് മാതാപിതാക്കൾക്ക് തെളിയിക്കാൻ കഴിയുന്നിടത്തോളം ഒരു വ്യക്തിയെയും നിയമവിരുദ്ധ കുടിയേറ്റക്കാരനായി പരിഗണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

“1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയിൽ ജനിച്ചവരോ അല്ലെങ്കിൽ ആ വർഷത്തിന് മുമ്പ് മാതാപിതാക്കൾ രാജ്യത്ത് ജനിച്ചവരോ നിയമപ്രകാരം ഇന്ത്യക്കാരായി കണക്കാക്കപ്പെടും,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

ഈ വർഷം ആദ്യം അസമിൽ നടത്തിയ ദേശീയ പൗരത്വ പട്ടികയുടെ കട്ട് ഓഫ് വർഷം 1971 ആയിരുന്നു.

അതേസമയം രാജ്യവ്യാപകമായി എൻ‌ആർ‌സി പുറത്തിറക്കാനുള്ള സാദ്ധ്യതയെ കുറിച്ച് പ്രതികരിക്കാൻ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു, ഈ വിഷയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല എന്ന് അവർ പറഞ്ഞു. “എന്നിരുന്നാലും, പൗരത്വ ഭേദഗതി നിയമത്തെ അസമിലെ എൻ‌ആർ‌സിയുമായി താരതമ്യപ്പെടുത്തരുതെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു, കാരണം അസമിലേക്കുള്ള കട്ട് ഓഫ് തിയതി വ്യത്യസ്തമാണ്,” അദ്ദേഹം പറഞ്ഞു.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ