'ശപഥം' പൂര്‍ത്തിയാക്കി തിരികെ നിയമസഭയില്‍; 31 മാസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയായി ആന്ധ്രാ നിയമസഭയിലെത്തി ചന്ദ്രബാബു നായിഡു

2021 നവംബറില്‍ ആന്ധ്രാപ്രദേശ് നിയമസഭയില്‍ നടത്തിയ ശപഥം 31 മാസങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയാക്കി നിയമസഭയിലേക്ക് മടങ്ങിയെത്തി ചന്ദ്രബാബു നായിഡു. ടിഡിപി അധ്യക്ഷന്റെ മടങ്ങി വരവ് അന്ന് പറഞ്ഞതുപോലെ മുഖ്യമന്ത്രിയായിട്ടാണ്. തന്റെ കുടുംബത്തെ അപമാനിച്ചതില്‍ മനം നൊന്ത് ഇനിയൊരു മടക്കം നിയമസഭയിലേക്ക് ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയായിട്ടായിരിക്കും എന്ന് ശപഥമെടുത്താണ് 2021 നവംബറില്‍ നായിഡു ആന്ധ്രാ നിയമസഭാ മന്ദിരത്തില്‍ നിന്ന് പുറത്തു പോയത്. ഇപ്പോള്‍ രണ്ടര വര്‍ഷത്തിനിപ്പുറം പറഞ്ഞതുപോലെ മുഖ്യമന്ത്രിയായാണ് തെലുങ്കു ദേശം പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആന്ധ്രാ സഭയില്‍ മടങ്ങിയെത്തിയിരിക്കുന്നത്.

ആന്ധ്രാ പ്രദേശില്‍ മിന്നുന്ന വിജയം കാഴ്ചവെച്ചാണ് ടിഡിപി ഭരണത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന് തുടര്‍ഭരണത്തിന് അവസരം നല്‍കാതെ മികച്ച വിജയമാണ് എന്‍ഡിഎയുടെ ഭാഗമായി നിന്ന് നായിഡു കൈപ്പിടിയിലാക്കിയത്. 175 അംഗ നിയമസഭയില്‍ 135 സീറ്റാണ് എന്‍ഡിഎ സഖ്യം നേടിയത്. ഇതില്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി 21 ഉം ബിജെപി 8 സീറ്റും നേടി. 106 സീറ്റാണ് നായിഡുവിന്റെ ടിഡിപി പിടിച്ചെടുത്തത്. ജഗനേയും വൈഎസ്ആര്‍ കോണ്‍ഗ്രസിനേയും നിഷ്പ്രഭമാക്കി നായിഡു മികച്ച ഭൂരിപക്ഷത്തിലാണ് ആന്ധ്രാ ഭരണം പിടിച്ചത്.

തന്റെ ശപഥം പൂര്‍ത്തിയാക്കി ദേശീയ രാഷ്ട്രീയത്തിലെ കിങ് മേക്കര്‍ കൂടിയായാണ് ആന്ധ്രാ നിയമസഭയിലേക്ക് ചന്ദ്രബാബു നായിഡുവിന്റെ മടങ്ങി വരവെന്നതും നിര്‍ണായകമാണ്. നായിഡു ഇന്ന് മുഖ്യമന്ത്രിയായി സഭയിലെത്തുമ്പോള്‍ ഊഷ്മളമായ സ്വാഗതം ചെയ്താണ് ഭരണപക്ഷ സാമാജികര്‍ തങ്ങളുടെ ആവേശം പ്രകടിപ്പിച്ചത്. നാലാം തവണയാണ് നായിഡു ആന്ധ്രാ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.

2021 നവംബര്‍ 19-നാണ് നായിഡു ആമ്ധ്രാ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. അന്ന് ഭരണപക്ഷമായ വൈഎസ്ആര്‍സിപി അംഗങ്ങള്‍ തന്റെ ഭാര്യയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് കണ്ണീരോടെയാണ് നായിഡു സഭ വിട്ടത്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് കൈകൂപ്പി നിയമസഭയില്‍ നിന്ന് കണ്ണീരോടെ നായിഡു ഇറങ്ങിപ്പോയത്.

”ഇനി ഞാന്‍ ഈ അസംബ്ലിയില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിയായതിന് ശേഷം മാത്രമേ ഞാന്‍ ഈ സഭയിലേക്ക് മടങ്ങൂ.

മഹാഭാരതത്തില്‍ ദ്രൗപതിയെ അപമാനിച്ച സഭയേ പോലെയാണ് ആന്ധ്രാ നിയമസഭയെന്നും ഇതൊരു ‘കൗരവ സഭ’യായി മാറിയെന്നും പറഞ്ഞു കൊണ്ടായിരുന്നു നായിഡുവിന്റെ ഇറങ്ങിപ്പോക്ക്. 2019 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ വമ്പന്‍ വിജയമായിരുന്നു വൈഎസ്ആര്‍സിപി കൈപ്പിടിയിലാക്കിയത്. 175-ല്‍ 151 സീറ്റുകള്‍ നേടി മികച്ച വിജയം കൈവരിച്ച ജഗന് പിന്നീട് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. അന്ന് 23 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയ ടിഡിപി ഇപ്പോള്‍ 106 സീറ്റുമായാണ് തിരിച്ചു ഭരണത്തിലേക്ക് എത്തിയിരിക്കുന്നത്.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍