Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

കേന്ദ്ര സര്‍ക്കാരിന് ആദ്യ തിരിച്ചടി; തെലുങ്കുദേശം എന്‍ഡിഎ സഖ്യം വിടുന്നു, കേന്ദ്രമന്ത്രിമാര്‍ ശനിയാഴ്ച രാജിവയ്ക്കും

, 12:21 pm

ലോക്സഭാ തിരഞ്ഞെടുപ്പിന് പടിവാതിക്കല്‍ എത്തിനില്‍ക്കേ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ക്ക് സൂചന നല്‍കി ടിഡിപി. ആന്ധ്ര രാഷ്ട്രീയത്തിലെ മുഖ്യ രാഷ്ട്രീയ ശക്തിയായ ടിഡിപി എന്‍ഡിഎ സഖ്യം വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈയാഴ്ച തന്നെ എന്‍ഡിഎ വിടുകയാണെന്ന പ്രഖ്യാപനം നടത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അവര്‍ മുന്നണി വിടുന്നത്. പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാരായ അശോക് ഗജപതിരാജുവും വൈ.എസ് ചൗധരിയും ശനിയാഴ്ച രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി കേഡര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 95 ശതമാനം പേരും മുന്നണിവിടണം എന്ന അഭിപ്രായമായിരുന്നു ഉയര്‍ന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടിഡിപി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നത്.

പ്രത്യേക പാക്കേജ് ആവശ്യം ഉന്നയിച്ച് ടിഡിപി എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.

Advertisement