'നുണകളുടെ മൂടുപടം മാറ്റി തിരഞ്ഞെടുപ്പിൽ മത്സരിക്കൂ, ജനങ്ങൾ മറുപടി നൽകും': മോഹൻ ഭഗവത്തിനെ വെല്ലുവിളിച്ച് ചന്ദ്രശേഖർ ആസാദ്

സംഘപരിവാറിന്റെ മനുവാദി(മനുസ്മ്രിതിയിൽ അധിഷ്ഠിതമായ) അജണ്ടയ്ക്ക് പൊതുജനപിന്തുണ ഉണ്ടോ എന്ന് അറിയാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്തിനെ വെല്ലുവിളിച്ച് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ്.

പുതിയ പൗരത്വ നിയമം (സി‌എ‌എ), ദേശീയ പൗരന്മാരുടെ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ‌പി‌ആർ) എന്നിവ ആർ‌എസ്‌എസിന്റെ അജണ്ടയാണെന്ന് നാഗ്പൂരിലെ രശിംബോഗ് ഗ്രൗണ്ടിൽ നടന്ന ഭീം ആർമി പ്രവർത്തകരുടെ യോഗത്തിൽ സംസാരിച്ച ആസാദ് പറഞ്ഞു.

“ആർ‌എസ്‌എസ് മേധാവിക്ക് ഒരു നിർദ്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു … നുണകളുടെ മൂടുപടം മാറ്റി രംഗത്തേക്ക് വരൂ. ഇത് ജനാധിപത്യമാണ് .. നിങ്ങളുടെ അജണ്ടയുമായി നേരിട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുക, ” മനുസ്മൃതി ” ആണോ അതോ ഭരണഘടനയാണോ രാജ്യത്തെ നയിക്കുക എന്ന് ജനങ്ങൾ നിങ്ങൾക്ക് മറുപടി നൽകും, ”ആസാദ് പറഞ്ഞു.

ക്രമസമാധാന പ്രശ്‌നത്തെ ഭയന്ന് പ്രാദേശിക പൊലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ച് ചില നിബന്ധനകളോടെ ഭീം ആർമിക്ക് രേഷിംബോഗ് മൈതാനത്ത് യോഗം ചേരാൻ അനുമതി നൽകിയിരുന്നു.

നാഗ്പൂർ പൊലീസിന്റെ വാദത്തെ പരാമർശിച്ച് ആസാദ് പറഞ്ഞു, രണ്ട് പ്രത്യയശാസ്ത്രങ്ങൾ എപ്പോഴും ഏറ്റുമുട്ടും.

“നമ്മൾ ഭരണഘടനയിൽ വിശ്വസിക്കുമ്പോൾ, അവർ” മനുസ്മൃതി “യിൽ വിശ്വസിക്കുന്നു. ഈ രാജ്യം പ്രവർത്തിക്കുന്നത് ഭരണഘടനയിൽ മാത്രമാണ്, അല്ലാതെ മറ്റേതെങ്കിലും പ്രത്യയശാസ്ത്രത്തിലല്ല. ആർ‌എസ്‌എസിന് നിരോധനം ഏർപ്പെടുത്തിയാൽ മാത്രമേ ഈ “മനുവാദം” രാജ്യത്ത് അവസാനിക്കുകയുള്ളൂ, “ആസാദ് പറഞ്ഞു.

ആർ‌എസ്‌എസ് ആണ് ബിജെപിയെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി രണ്ടു കൈയും കൂപ്പിയാണ് സംഘപരിവാർ മേധാവിയെ കാണാൻ പോയി എല്ലാം വിവരിക്കുന്നത്.

“അവർ ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ മനുസ്മൃതി അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു,” അദ്ദേഹം ആരോപിച്ചു. പിൻവാതിൽ വഴി സംവരണം അവസാനിപ്പിക്കാൻ ആർ‌എസ്‌എസ് ശ്രമിക്കുകയാണെന്നും ആസാദ് ആരോപിച്ചു.

“നമ്മുടെ ആളുകൾക്ക് ഇപ്പോഴും ഏതെങ്കിലും പദവികളോ തസ്തികകളോ (സർക്കാർ ജോലികളിൽ) ലഭിക്കേണ്ടതുണ്ട് … ഒരു സമയം വരും അന്ന് നമുക്ക് നമ്മുടെ പ്രധാനമന്ത്രിയും സംസ്ഥാനങ്ങളിൽ നമ്മുടെ സർക്കാരുകളും ഉണ്ടാവും. നമ്മൾ നിങ്ങൾക്ക് സംവരണം നൽകും. സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾക്ക് നമ്മൾ സംവരണം നൽകും “നമ്മൾ സ്വീകരിക്കുന്നവരല്ല മറിച്ച് ദാതാക്കളായിത്തീരും,” ആസാദ് പറഞ്ഞു.

സംവരണ സംവിധാനത്തെക്കുറിച്ച് ചർച്ച നടത്താൻ അദ്ദേഹം മോഹൻ ഭഗവതിനെ വെല്ലുവിളിച്ചു.

ജനങ്ങളുടെ താൽപ്പര്യാർത്ഥം സംസ്ഥാനത്ത് എൻ‌പി‌ആർ അനുവദിക്കരുതെന്നും ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനോട് ആസാദ് അഭ്യർത്ഥിച്ചു.

ബഹുജൻ (സാധാരണക്കാർ) സർക്കാർ അധികാരത്തിൽ വരുമ്പോൾ കുറ്റവാളികളെ വെറുതേവിടില്ലെന്നും ആസാദ് പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്