ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് സിങ് മന്നിന് സ്വീകാര്യതയും വിശ്വാസ്യതയും ഇല്ല. ഡല്‍ഹിയില്‍ ഇരുന്ന് പഞ്ചാബ് ഭരിക്കുകയാണ് അരവിന്ദ് കേജ്രിവാളിന്റെ ലക്ഷ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി. ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഭഗവന്ത് സിങ് മന്നിന് വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യതയില്ലെന്നും അദ്ദേഹം മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നു.
നിലവിലെ മുഖ്യമന്ത്രിയായ ഛന്നി ചംകോര്‍ സാഹിബ്, ഭദോര്‍ മണ്ഡലങ്ങളിലാണ് ഇക്കുറി മത്സരിക്കുന്നത്. 2 മണ്ഡലങ്ങളില്‍ രംഗത്തിറക്കിയതിലൂടെ ഛന്നി തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന സൂചന പാര്‍ട്ടി നേരത്തേ നല്‍കിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധു – ചന്നി പോര് നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ തവണ പഞ്ചാബ് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ഇരുവരെയും ഒപ്പമിരുത്തി വാര്‍ത്താ സമ്മേളനത്തില്‍ ഈ ഭിന്നതയെ പരസ്യമായി ശാസിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. ശക്തി ആപ്പിലൂടെയും കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കിടയിലും അഭിപ്രായം തേടിയ ശേഷമായിരുന്നു പ്രഖ്യാപനം.