പരീക്ഷയിൽ ആർ.എസ്.എസ് പരാമർശം; എ.ബി.വി.പി പ്രതിഷേധത്തെ തുടർന്ന് പ്രൊഫസർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി ചൗധരി ചരൺ സിംഗ് സർവകലാശാല

പൊളിറ്റിക്കൽ സയൻസ് പരീക്ഷാ പേപ്പറിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും (ആർഎസ്എസ്) അതിന്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെയും (എബിവിപി) അംഗങ്ങൾക്കെതിരെ “ആക്ഷേപാർഹമായ” ചോദ്യം ഉൾപ്പെടുത്തി എന്ന് ആരോപിച്ച് എബിവിപി നടത്തിയ പ്രതിഷേധത്തെ തുടർന്ന് പ്രൊഫസർക്ക് ആജീവനാന്ത വിലക്ക് നൽകി ചൗധരി ചരൺ സിംഗ് സർവകലാശാല.

സർക്കാർ നിയന്ത്രണത്തിലുള്ള കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രൊഫസർ ഡോ. സീമ പൻവാറാണ് ഏപ്രിൽ 2 ന് നടന്ന വിവാദമായ രണ്ടാം സെമസ്റ്റർ പരീക്ഷയുടെ സെറ്ററായി ഉണ്ടായിരുന്നത്. പരീക്ഷാ പേപ്പറിൽ ആർ‌എസ്‌എസിനെ മതപരവും ജാതി അടിസ്ഥാനമാക്കിയുള്ളതുമായ രാഷ്ട്രീയത്തിന്റെ ഉയർച്ചയുമായി ബന്ധിപ്പിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നുവെന്നും നക്സലൈറ്റുകളുടെയും ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെയും (ജെകെഎൽഎഫ്) അതേ രീതിയിൽ സംഘടനയെ പരാമർശിച്ചതായും റിപ്പോർട്ടുണ്ട്.

“ഒരു ആഭ്യന്തര അന്വേഷണത്തിൽ ചോദ്യപേപ്പറിന്റെ രചയിതാവ് അവരാണെന്ന് സ്ഥിരീകരിച്ചു. സർവകലാശാലയിലെ എല്ലാ പരീക്ഷകളിൽ നിന്നും മൂല്യനിർണ്ണയ ജോലികളിൽ നിന്നും അവരെ ആജീവനാന്ത വിലക്കിയിരിക്കുന്നു.” സി‌സി‌എസ്‌യു രജിസ്ട്രാർ ധീരേന്ദ്ര കുമാർ വർമ്മ പറഞ്ഞു. ഏപ്രിൽ 5 ന് എബിവിപി അംഗങ്ങൾ നടത്തിയ കാമ്പസ് പ്രതിഷേധത്തിന് മണിക്കൂറുകൾക്കുള്ളിലാണ് നടപടി സ്വീകരിച്ചത്. പൻവാറിനെ “ദേശസ്നേഹമുള്ള ഒരു സംഘടനയെ” അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചും ഉടനടി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടും സംഘം രജിസ്ട്രാർക്ക് ഒരു മെമ്മോറാണ്ടവും സമർപ്പിച്ചിരുന്നു.

Latest Stories

RCB UPDATES: ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മെയ്യുന്ന ദുരന്ത കളി കളിക്കുവാൻ മോഹം..., സോഷ്യൽ മീഡിയയിൽ തരംഗമായി വിൻ്റേജ് ആർസിബി ചർച്ചകൾ; ടിം ഡേവിഡിനെ ഫ്രോഡ് എന്ന് വിളിച്ച ഫാൻസൊക്കെ ഇപ്പോൾ എവിടെ

PKBS VS RCB: പ്രായം വെറും 26 വയസ്, ഞെട്ടിച്ച് അർശ്ദീപ് സിങിന്റെ സിവി; കൈയടിച്ച് ക്രിക്കറ്റ് ലോകം; നേട്ടങ്ങൾ ഇങ്ങനെ

ഇഷ്ടമുളള മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കുന്നു: ബിജെപിക്കെതിരെ ബിഷപ്പ് ജോസഫ് പാംപ്ലാനി

INDIAN CRICKET: എന്റെ കാലം കഴിയാറായി, ഇനി എത്ര നാളുണ്ടാവുമെന്ന് പറയാന്‍ കഴിയില്ല, വികാരഭരിതനായി രോഹിത് ശര്‍മ്മ, വിരമിക്കല്‍ സൂചന നല്‍കി താരം

ആശ സമരം; സർക്കാരിൻറെ നിലപാട് ഏകാധിപത്യപരം: വി.എം. സുധീരൻ

കെ.സി.ബി.സി മതേതര സമൂഹത്തോട് മാപ്പു പറയണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ; 'മുനമ്പം വിഷയത്തെ വഖഫ് ബില്ലുമായി കൂട്ടിക്കെട്ടാൻ പാടില്ലായിരുന്നു'

RCB VS PBKS: ആര്‍സിബി- പഞ്ചാബ് മത്സരത്തില്‍ വില്ലനായി മഴ, ഇന്ന് മത്സരം നടക്കുകയാണെങ്കില്‍ ഇത്ര ഓവര്‍ മാത്രം കളി, ആകാംക്ഷയോടെ ആരാധകര്‍

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളെ കാണില്ല: പി വി അൻവർ

അവന്‍ കോഹ്ലിയേക്കാള്‍ വലിയ കളിക്കാരനാവും, ലോകോത്തര കളിക്കാര്‍ക്കൊപ്പം അവന്റെ പേരും ചേര്‍ക്കപ്പെടും, തുറന്നുപറഞ്ഞ് ടീം ഓണര്‍

കേസ് വെറും ഓലപ്പാമ്പെന്ന് പിതാവ് ചാക്കോ; ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും