ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കത്തി നശിച്ചു

ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കത്തി നശിച്ചു. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരെ റണ്‍വേയില്‍ നിന്നു ടെര്‍മിനലില്‍ എത്തിച്ച ശേഷം പാര്‍ക്ക് ചെയ്യുന്നതിനായി പോകുന്നതിനിടെയാണ് ബസ് കത്തി നശിച്ചത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്രക്കാരെ റണ്‍വേയില്‍ എത്തിക്കാനും തിരിച്ചു പോകാനുമായി ഉപയോഗിക്കുന്ന ബസാണ് കത്തിയത്.

ബസ് പൂര്‍ണമായും കത്തി നശിച്ചു. അഗ്‌നി സുരക്ഷാ സേനയെത്തി തീയണച്ചതിനാല്‍ കൂടുതല്‍ അപകടങ്ങളുണ്ടായില്ല.  ബസിന് തീ പിടിച്ച സമയത്ത് യാത്രാക്കാരില്ലാതിരുന്നതിനാല്‍ ആളപായമില്ല.