മിഗ്ജോം ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് കരതൊടാനൊരുങ്ങുന്നതോടെ കനത്തമഴയിലും , വെള്ളക്കെട്ടിലും ചെന്നൈ മുങ്ങുകയാണ്.ഴലിക്കാറ്റ് ചെന്നൈ തീരത്ത് നിന്നും 90 കിലോമീറ്റർ അകലെയാണ്.100 കിലോമീറ്റർ വരെ വേഗത്തിൽ വീശിയിരുന്ന കാറ്റ്, ഇപ്പോൾ 115 കിലോമീറ്റർ വേഗത്തിൽ വീശുന്ന തീവ്രചുഴലിക്കാറ്റായി മാറിയിരിക്കുന്നു.
തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം ജില്ലകളിൽ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.ചെന്നൈ ജില്ലയിലുള്ള 6 പ്രധാന ഡാമുകളും, റിസർവോയറുകളും 98 ശതമാനവും നിറഞ്ഞു. ദുരിതാശ്വാസ വകുപ്പ് മന്ത്രി രാമചന്ദ്രന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയാണ്.
കനത്ത മഴയിൽ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളം അടച്ചു. അതിനിടെ ശക്തമായ മഴയിലും കാറ്റിലും ഇ സി ആർ റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണു രണ്ട് ജാർഖണ്ഡ് സ്വദേശികൾ മരിച്ചു. രൂക്ഷമായ വെള്ളക്കെട്ടിൽ നഗരം മുങ്ങുകയാണ്. വേലച്ചേരിയിൽ കെട്ടിടം തകർന്നു വീണ് ആറു പേർക്ക് പരുക്കേറ്റു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട്ടിൽ 5000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
നാളെയാണ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിൽ കര തൊടുക.ചെന്നൈ തീർത്തു നിന്ന് 150 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് നിലവിലുള്ളത്. ഇതിന്റെ പ്രഭാവത്തിലാണ് മഴ ശക്തമായിരിക്കുന്നത് യ മഴ കനത്തതോടെ നഗരത്തിൽ വെള്ളക്കെട്ടായി മാറുകയായിരുന്നു.
വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടത്തും വീടുകളില്‍ വെള്ളംകയറി. സബ്‌വേകളുംഅടിപ്പാലങ്ങളും മുങ്ങി. ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ളത് അടക്കം നിരവധി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. കൊല്ലം -ചെന്നൈ എക്സ്പ്രെസും (16102) റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു.
Read more
ആറു ജില്ലകളില്‍ ഇന്ന് പൊതു അവധിയാണ്. നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവളളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകൾക്കാണ് അവധി. വീടിന് പുറത്തിറങ്ങരുതെന്ന് ആളുകള്‍ക്ക് കര്‍ശനനിര്‍ദ്ദേശമുണ്ട്. നാളെ രാവിലെയാണ് ചുഴലിക്കാറ്റ് കരതൊടുക. തമിഴ്നാട്ടിൽ ഇന്ന് രാത്രി വരെ ശക്തമായ കാറ്റും മഴയും തുടരും.