ഫാത്തിമയുടെ മരണം: അധ്യാപകര്‍ക്ക് എതിരെ നടപടിയെടുക്കാതെ ഐ.ഐ.ടി അധികൃതര്‍, മാതാപിതാക്കള്‍ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയെ കാണും

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ആഭ്യന്തര അന്വേഷണ കമ്മീഷന്‍ പോലും രൂപീകരിക്കാന്‍ ഐഐടി അധികൃതര്‍ തയ്യാറായിട്ടില്ല. അധ്യാപകര്‍ക്ക് എതിരെ തെളിവില്ലെന്നാണ് പൊലീസ് നിലപാട്. ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് പരാതി നല്‍കുന്നുണ്ട്.

ഫാത്തിമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും സംഭവത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ മദ്രാസ് ഐഐടി തയ്യാറായിട്ടില്ല. അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിരാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഒരു വര്‍ഷത്തിനിടെ ചെന്നൈ ഐഐടിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവം ദേശീയതലത്തിന്‍ വരെ വന്‍വിവാദമായിട്ട് പോലും എന്തെങ്കിലും നടപടിയോ അന്വേഷണമോ ഇതുവരെ ഉണ്ടായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കാനും അധികൃതര്‍ തയ്യാറായില്ല.

ചെന്നൈ ഐഐടിയുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഡയറക്ടര്‍ ഭാസ്കര്‍ സുന്ദരമൂര്‍ത്തിയുടെ വാഹനം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കുന്നുവെങ്കിലും ആഭ്യന്തര അന്വേഷണമെന്ന ആവശ്യം ഐഐടി അധികൃതര്‍ കണക്കിലെടുക്കുന്നില്ല.

സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പടെ മൂന്ന് അധ്യാപകരെ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും എന്നാണ് അറിയുന്നത്. സഹപാഠികള്‍ ഉള്‍പ്പെടെ 25-ഓളം വിദ്യാര്‍ത്ഥികളെ ലോക്കല്‍ പൊലീസ് സംഭവത്തില്‍ ചോദ്യം ചെയ്തെങ്കിലും ആരും അധ്യാപകര്‍ക്ക് എതിരായി മൊഴി നല്‍കിയിട്ടില്ല. മതപരമായ വേര്‍തിരിവ് നേരിട്ടെന്ന ആരോപണം ശരിവെയ്ക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്