ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത കാപ്പിയില്‍ ചിക്കന്‍ കഷ്ണം; പരാതിയുമായി യുവാവ്‌

ഓണ്‍ലൈനിലൂടെ വസ്ത്രവും ഭക്ഷണ പദാര്‍ത്ഥങ്ങളുമെല്ലാം ഓര്‍ഡര്‍ ചെയ്യുന്നത് ഇന്ന് സര്‍വ്വ സാധാരണമായ ഒരു കാര്യമാണ്. ഇത്തരം ഷോപ്പിങ്ങില്‍ പറ്റുന്ന പലതരം അമളികളും തട്ടിപ്പുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു പരാതിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത കോഫിയെ കുറിച്ചാണ് പരാതി.

സൊമാറ്റോ എന്ന ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ കാപ്പിയില്‍ നിന്ന് ചിക്കന്‍ കഷ്ണം കിട്ടിയെന്നാണ് പരാതി. സുമിത് സൗരഭ് എന്നയാളാണ് തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത്. തേര്‍ഡ് വേവ് ഇന്ത്യ എന്ന കോഫി ഷോപ്പിനെതിരെയാണ് സുമിത്തിന്റെ പരാതി.കാപ്പി കുടിച്ച് അല്‍പം കഴിഞ്ഞപ്പോഴാണ് അതില്‍ നിന്ന് ചിക്കന്‍ കഷ്ണം കണ്ടെത്തിയത്. അതിന്റെ ചിത്രവും സുമിത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെയും സമാനമായ അനുഭവം നേരിട്ടിട്ടുണ്ട്. നവരാത്രി സമയത്ത് വെജ് ബിരിയാണിക്ക് ഓഡര്‍ നല്‍കിയിട്ട് ലഭിച്ചത് ചിക്കന്‍ ബിരിയാണിയാണ് എന്നും ഇയാള്‍ പറഞ്ഞു. സൊമാറ്റോയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണിതെന്നും. ഇനി സൊമാറ്റോ ഉപയോഗിക്കില്ലെന്നും സുമിത് ട്വീറ്റില്‍ വ്യക്തമാക്കി.

സുമിത്തിന്റെ ട്വീറ്റിന് പിന്നാലെ മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി. പരാതിയെ കുറിച്ച് അന്വേഷിക്കുകയാണ് എന്നായിരുന്നു മറുപടി. അതേസമയം ഹോട്ടല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ കോഫി ഷോപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്