മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്കെതിരെ അന്താരാഷ്ട്ര ഭീഷണികള്‍; രാജീവ് കുമാറിന് സായുധ കമാന്‍ഡോകളുടെ സെഡ് കാറ്റഗറി സുരക്ഷ; ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യമായി മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് സായുധ കമാന്‍ഡോകളുടെ സെഡ് കാറ്റഗറി വിഐപി സുരക്ഷയേര്‍പ്പെടുത്തി. രാജീവ് കുമാറിനെതിരേയുള്ള അന്താരാഷ്ട്ര ഭീഷണികള്‍ കൂടി കണക്കിലെടുത്താണു സെഡ് കാറ്റഗറി വിഐപി സുരക്ഷ നല്‍കിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര റിസര്‍വ് പോലീസ് സേനയുടെ (സിആര്‍പിഎഫ്) സായുധരായ 40- 45 അംഗ സംഘത്തിന്റെ സുരക്ഷയായും രാജീവ് കുമാറിന് ഉണ്ടാകുക.

രാജീവിന്റെ വസതിയില്‍ സ്ഥിരമായുള്ള പത്തു സുരക്ഷാസൈനികര്‍ക്കു പുറമെ ആറു വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും അദ്ദേഹത്തിന് കൂടെ ഉണ്ടാകും. മൂന്നു ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന 12 സായുധ കമാന്‍ഡോകളും ഉണ്ടാകും.

പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് ഡ്രൈവര്‍മാരും സദാസമയവും സജ്ജരായ രണ്ടു വാച്ചര്‍മാരും രാജീവിന് വേണ്ടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
. 1984 ബാച്ചിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍, 2022 മേയ് 15നാണ് രാജ്യത്തിന്റെ 25-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരിക്കെ ടി.എന്‍. ശേഷന് ഇടക്കാലത്ത് കേന്ദ്രം സുരക്ഷാകവചം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആര്‍ക്കും സെഡ് കാറ്റഗറി സുരക്ഷാ സംവിധാനം നല്‍കിയിരുന്നില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ